‘ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ അച്ഛന് ശബ്ദമൊന്നും കാണില്ലായിരുന്നു, സയ്‌നോര ചേച്ചിയുടെ മ്യൂസിക് ഗംഭീരമെന്നും പ്രാര്‍ത്ഥന; കുടുംബസമേതം ‘ആഹാ’ കാണാനെത്തി ഇന്ദ്രജിത്ത്

ഇന്ദ്രജിത്ത് സുകുമാരന്‍ അഭിനയിച്ച രണ്ട് ചിത്രങ്ങളാണ് അടുത്തടുത്ത് റിലീസ് ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പില്‍’ കൃഷ്ണദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായും വടംവലി പ്രമേയമാക്കിയ ‘ആഹാ’യില്‍ കൊച്ച് എന്ന നാട്ടിന്‍പുറത്തുകാരനെയുമാണ് താരം അവതരിപ്പിച്ചത്. കുടുംബത്തോടൊപ്പമാണ് ഇന്ദ്രജിത്ത് ‘ആഹാ’ കാണാനെത്തിയത്. എല്ലാവരും ഒരുമിച്ചിരുന്ന് കാണേണ്ട സിനിമയാണ് ‘ആഹാ’യെന്നും ‘കുറുപ്പ്’ പോലെ ഈ ചിത്രവും വലിയ വിജയം നേടുമെന്നാണ് കരുതുന്നതെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

എല്ലാവരും അവരുടെ ജോലി ഭംഗിയായി ചെയ്തിട്ടുണ്ട്. സയ്‌നോര ചേച്ചിയുടെ മ്യൂസിക് ഗംഭീരം. ഈ സിനിമയ്ക്കു വേണ്ടി അച്ഛന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ ശബ്ദമൊന്നും കാണില്ലായിരുന്നു. ആ പരിശ്രമത്തിന്റെ ഫലമാണ് സിനിമയുടെ വിജയം. ‘കുറുപ്പ്’ നാല് തവണ കണ്ടു. റിലീസിനു മുമ്പ് പ്രിവ്യു കണ്ടിരുന്നു. പിന്നീട് തിയറ്ററില്‍ മൂന്ന് തവണ കണ്ടു. അച്ഛനെ പൊലീസ് വേഷത്തില്‍ കാണാന്‍ വലിയ ഇഷ്ടമാണ്.’പ്രാര്‍ഥന പറഞ്ഞു.

‘ഭയങ്കര സന്തോഷം. ഇതൊരു പുതിയ തുടക്കം പോലെയാണ് ഞങ്ങള്‍ക്കു തോന്നുന്നത്. ‘കുറുപ്പും’ കണ്ടിരുന്നു. അതെല്ലാവരും കാത്തിരുന്ന സിനിമയാണ്. ‘ആഹാ’ സ്‌പോര്‍ട്‌സ് ഡ്രാമയാണ്. വല്ലപ്പോഴുമാണ് ഇങ്ങനെയുളള ചിത്രങ്ങള്‍ തിയറ്ററുകളിലെത്തുന്നത്. നല്ലൊരു അനുഭവമാണ് ‘ആഹാ’. പൂര്‍ണിമ പറഞ്ഞു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago