യുവതാരം അഹാന കൃഷ്ണകുമാറിന്റെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ സ്വീകരിക്കുന്നത്. വെറും മൂന്ന് നാല് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് കൊണ്ട് മലയാളികളുടെ മനസ് കവർന്ന താരമാണ് അഹാന. അഹാന, ഇഷാനി, ദിയ, ഹൻസിക എന്നിങ്ങനെയാണ് കൃഷ്ണകുമാറിന്റെ മക്കളുടെ പേരുകൾ
അടുത്തിടെ താരം ചില സൈബർ ആക്രമണങ്ങൾക്ക് വിധേയമാകുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. നാലു പെൺമക്കൾക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. എല്ലാവരുടെയും വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ അഹാന പങ്കെടുത്ത ഒരു പരിപാടിയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഭിനയത്തിൽ മാത്രമല്ല സംവിധാന രംഗത്തും അഹാനയ്ക്ക് ഭാവിയുണ്ടെന്ന് പ്രേക്ഷകർ നേരത്തെ വിലയിരുത്തിയിരുന്നു. ഈ ആഗ്രഹം താമസിക്കാതെ തന്നെ സഫലമാകും എന്ന് ഇപ്പോൾ പറയുകയാണ്. ടോവിനോ തോമസ്,പൃഥ്വിരാജ്,മമ്മൂട്ടി,മോഹൻലാൽ ഇവരുടെ ഫോട്ടോ അവതാരിക കാണിച്ചപ്പോൾ പൃഥ്വിരാജിന്റെ ഫോട്ടോയാണ് അഹാന തെരഞ്ഞെടുത്തത്. അതിനുള്ള കാരണവും താരം വ്യക്തമാക്കുന്നുണ്ട്.
താരത്തിന്റെ വാക്കുകൾ:
പൃഥ്വിയെ തനിക്ക് പണ്ടേയിഷ്ടമാണ്. പൃഥ്വിരാജ് എന്ന് കേൾക്കുമ്പോൾ വെരി സെൻസിബിൾ പേഴ്‌സൺ എന്നാണ് തോന്നിയിട്ടുള്ളത്. വേറിട്ട പ്രണയനായകനായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഞാനൊക്കെ ചില പ്രശ്‌നങ്ങളിലൂടെ കടന്നുപോവുമ്പോൾ ചിലരൊക്കെ പറഞ്ഞിട്ടുണ്ട്,പൃഥ്വിരാജിനെ നോക്കൂ. എത്ര പ്രശ്‌നങ്ങളെ അതിജീവിച്ചാണ് പുള്ളി ഇങ്ങനെ നിൽക്കുന്നത്. ഭയങ്കര ബഹുമാനം തോന്നുന്നയാളാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…