മലയാള സിനിമയിലെ യുവനടിമാരിൽ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോൾ ഇതാ അഹാനയുടെ ഒരു അഭിമുഖവും അതിലെ വാക്കുകളും ശ്രദ്ധേയമായിരിക്കുകയാണ്. ബിഹൈൻഡ്വുഡ്‌സിന് നൽകിയ ഒരു അഭിമുഖത്തിലാണ് രസകരമായ കാര്യങ്ങൾ താരം വെളിപ്പെടുത്തിയത്. കൂർക്കം വലിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലായെന്നും പക്ഷേ ഉറക്കത്തിൽ കിടന്ന് പിച്ചും പേയും പറയാറുണ്ടെന്നാണ് നടി തുറന്നു പറഞ്ഞത്. എന്നാൽ ഇംഗ്ലീഷിലാണ് പിച്ചും പേയും പറഞ്ഞിരുന്നതെന്നും കൂടാതെ ചെറുപ്പം മുതലേ ഉറക്കത്തിൽ എണീറ്റിരുന്ന് ഇംഗ്ലീഷിൽ പ്രസംഗം പറയാറുണ്ടെന്നും അഹാന ഒരു ചിരിയോടെ വെളിപ്പെടുത്തി.
ഏറെ ഉത്തരവാദിത്വ ബോധമുള്ള തനിക്ക് നിരുത്തരവാദപരമായി പ്രവർത്തിക്കുന്നവരോട് ദേഷ്യമാണ് എന്നും അഹാന പറയുന്നുണ്ട്. അനിയത്തിമാരെ കുറിച്ചും നടി വെളിപ്പെടുത്തുന്നുണ്ട്. അവരുടെ നല്ലതും മോശമായതുമായ വശങ്ങളെ കുറിച്ചാണ് അഹാന പറഞ്ഞത്. എന്തായാലും ട്രോളന്മാർക്ക് അറിഞ്ഞു പ്രവർത്തിക്കാനുള്ള നിരവധി കാര്യങ്ങൾ അഹാന വെളിപ്പെടുത്തിയിട്ടുണ്ട്.
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ വെള്ളിത്തിരയിൽ എത്തിയത്. പിന്നീട്, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ സജീവമായി. ഇപ്പോൾ, തോന്നൽ എന്ന ലഘുചിത്രം താരം സംവിധാനം ചെയ്യുകയും അത് വൈറലാവുകയും ചെയ്‌തിരുന്നു. ലൂക്ക, പതിനെട്ടാം പടി, ഡോട്ട്സ്, പിടിക്കിട്ടാപ്പുള്ളി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അഹാനയുടെ പുതിയ ചിത്രങ്ങൾ നാൻസി റാണി, അടി എന്നിവയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…