Ahaana Krishna talks about her family
വെറും വിരലിലെണ്ണാവുന്ന സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന അഹാന സ്വന്തം കുടുംബത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് മലയാളത്തിലെ പുതിയ നായികയുടെ മനസ്സ് തുറന്നുള്ള വെളിപ്പെടുത്തൽ.
“യെസ്, ഞങ്ങളുടേത് സ്പെഷൽ കുടുംബമാണ്. എല്ലാവരും ഒരു മുറിയിലാണ് ഉറക്കം. അതു അച്ഛനും അമ്മയ്ക്കും നിർബന്ധമാണ്. അതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം നമുക്ക് കൃത്യമായി എട്ടു മണിക്കൂർ ഉറങ്ങാം. ബെഡ്‌റൂമിൽ കയറുന്നതിന് മുൻപേ എല്ലാവരും മൊബൈൽ പുറത്തു വയ്ക്കണം. അതു മാത്രമേയുള്ളൂ നിബന്ധന. ഇതിൽ വലിയൊരു മണി മാനേജ്മെന്റ് കൂടിയുണ്ട്. ഞങ്ങൾ നാലു പേരും നാലു മുറിയിൽ കിടന്നാൽ സ്വാഭാവികമായും നാല് ഏസി കൂടുതൽ പ്രവർത്തിപ്പിക്കേണ്ടേ? ഇതാകുമ്പോൾ വൈദ്യുതി ബില്ലും കൂടില്ല. എങ്ങനെയുണ്ട് ഐഡിയ?
സ്വന്തമായി ലേഡീസ് ഹോസ്റ്റൽ നടത്തുന്ന മലയാളത്തിലെ ഏക നടൻ. ട്രോളൻമാർ അച്ഛനെ വിളിക്കുന്നതാണ്. ഞങ്ങളെല്ലാവരും ഇത്തരം തമാശകൾ ആസ്വദിക്കുന്നവരാണ്. ശരിയാണ്, നാലു പെൺമക്കളെ വളർത്തിയെടുക്കുക എന്നത് ഇന്നത്തെ കാലത്ത് വലിയ ജോലിയാണ്. അതിൽ പാതി ഉത്തരവാദിത്തം അമ്മയ്ക്കാണ്.
എല്ലാവരുടേയും ഭക്ഷണം, പഠനം, ഡ്രസ്സ്, അതിനൊപ്പം എനിക്ക് ഷൂട്ടുണ്ടെങ്കിൽ അതിന്റെ തിരക്ക്. അച്ഛൻ എത്രനേരം വേണമെങ്കിലും വീട്ടിൽ തന്നെയിരിക്കും. വീട്, മുറ്റം അതാണ് അച്ഛന്റെ പ്രിയപ്പെട്ട ലോകം. ഞങ്ങളെപ്പോഴും പറയും, അച്ഛനെ രണ്ടു ദിവസം വീട്ടിൽ പൂട്ടിയിട്ടാൽ അതായിരിക്കും ഏറ്റവും സന്തോഷമെന്ന്. അച്ഛൻ അത്യാവശ്യം സ്ട്രിക്റ്റ് ആണ്. പക്ഷേ, ഒന്നും ഞങ്ങൾ മക്കളിൽ അടിച്ചേൽപിക്കാറില്ല.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…