Categories: Malayalam

സൈബർ ബുള്ളിങ്ങ് നടത്തുന്ന ചേട്ടന്മാർക്ക് അഹാനയുടെ ‘ലൗ ലെറ്റർ’;വീഡിയോ വൈറൽ

യുവതാര അഹാന കൃഷ്ണകുമാറിന്റെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ സ്വീകരിക്കുന്നത്. വെറും മൂന്ന് നാല് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് കൊണ്ട് മലയാളികളുടെ മനസ് കവർന്ന താരമാണ് അഹാന. അഹാന, ഇഷാനി, ദിയ, ഹൻസിക എന്നിങ്ങനെയാണ് കൃഷ്ണകുമാറിന്റെ മക്കളുടെ പേരുകൾ. അഹാന ഇൻസ്റ്റഗ്രാമിൽ അടുത്തിടെ പങ്കു വച്ച ഒരു സ്റ്റോറിക്ക് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. തിരുവനന്തപുരത്തെ ലോക്ക്‌ ഡൗൺ ആസ്പദമാക്കിയുള്ള ഒരു സ്റ്റോറി ആയിരുന്നു അത്.


അതിന് ശേഷം ഒരു കൂട്ടം ആളുകളുടെ സൈബർ ബുളിങ്ങിനും അറ്റാക്കിനും താരം ഇരയായിരുന്നു. താരത്തിന്റെ കുടുംബത്തിന് നേരെയും അവർ വാക്കുകൾ കൊണ്ട് തെറിയും വൃത്തികേടും എഴുതി വിട്ടിരുന്നു. ഇതിനെതിരെയാണ് താരമിപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സൈബർ അറ്റാക്ക് നടത്തുന്നവർക്ക് അഹാനയുടെ വക പ്രണയം ലേഖനം എന്ന ക്യാപ്ഷനോടെ ഒരു വീഡിയോ താരം സ്വന്തം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത്. എട്ടു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിലൂടെ ഇത്തരക്കാരെ നല്ല രീതിയിൽ തന്നെ താരം പരിഹസിച്ചിട്ടുണ്ട്.

“ഇതൊരു ആർമിയാണ്. യാതൊരുവിധ ശാരീരീക അധ്വാനവുമില്ലതെ കൂടാൻ പറ്റുന്ന ഒരു ആർമിയിൽ അംഗമാകാൻ 3 കാര്യങ്ങൾ മാത്രം മതി. ഒന്ന് കൈയിലൊരു ഗാഡ്ജെറ്റ്(ഫോൺ), രണ്ട് ആവശ്യത്തിന് ഫ്രീ ടൈം, മൂന്ന് യാതൊരു പരിചയവുമില്ലത്തവരെ അസഭ്യം പറയാൻ കഴിയുക.. ഇത്രയും കഴിവുള്ളവർക്ക് ആ ആർമിയിൽ അംഗമാകാം.” അഹാന പറയുന്നു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

21 hours ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago