വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന കൃഷ്ണൻ മലയാളികളുടെ പ്രിയതാരമാണ്. വിടർന്ന കണ്ണുകളുള്ള നടി എന്ന വിശേഷണത്തിൽ ആണ് താരം അറിയപ്പെടുന്നത്. അഹാന ഇപ്പോൾ ടൊവിനോയുടെ നായികയായി എത്തുകയാണ്. അടുത്ത വാരമാണ് ടോവിനോയുടെ നായികയായി അഹാന എത്തുന്നു ലൂക്ക എന്ന ചിത്രം റിലീസ് ചെയ്യുന്നത്.അഹാന എട്ടാം ക്ലാസിൽ ആയിരുന്നപ്പോൾ ഫഹദിനന്റെ നായികയായി അഭിനയിക്കാൻ ഒരു അവസരം ലഭിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ അത് സാധിച്ചില്ല. അന്ന് അതിൽ വലിയ വിഷമം തോന്നിയില്ലെങ്കിലും ഇപ്പോൾ അതിൽ ദുഃഖിക്കുന്നു എന്ന് അഹാന തുറന്നു പറയുന്നു. താരം എട്ടാം ക്ലാസിൽ ആയിരുന്നപ്പോൾ അന്നയും റസൂലും എന്ന ചിത്രത്തിലേക്കാണ് ക്ഷണം ലഭിച്ചത്.
അഹാന പന്ത്രണ്ടാം ക്ലാസിൽ എത്തിയപ്പോഴാണ് ചിത്രം റിലീസ് ആയത്. ഒരു ഫഹദ് ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചതിൽ സന്തോഷം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ റോൾ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ട്. ഒരു കായികതാരത്തിന്റെ റോൾ അവതരിപ്പിക്കാൻ താൽപര്യമുണ്ടെന്നും അഹാന തുറന്നു പറയുന്നുണ്ട്. കലാകാരനും ശില്പിയുമായ ലൂക്ക എന്ന യുവാവിന്റെ കഥപറയുന്ന ‘ ലൂക്ക ‘ എന്ന ചിത്രത്തിലാണ് ടൊവിനോയും അഹാനയും ഒന്നിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…