Categories: MalayalamNews

സ്ക്വിഡ് ഗെയിമിലെ പാവക്കുട്ടിയായി അഹാനയുടെ അനിയത്തിക്കുട്ടി ഹൻസിക; വീഡിയോ കാണാം

നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന ദക്ഷിണ കൊറിയൻ സർവൈവൽ ടെലിവിഷൻ സീരീസാണ് സ്ക്വിഡ് ഗെയിം. ഹുവാങ് ഡോങ്-ഹ്യൂക്ക് ആണ് രചനയും സംവിധാനവും നിർവഹിച്ചത്, അതിൽ ലീ ജംഗ്-ജേ, പാർക്ക് ഹേ-സൂ, ഒ യ്യോങ്-സു, വി ഹ-ജൂൺ, ജംഗ് ഹോ-യെയോൺ, ഹിയോ സുങ്-ടെ, അനുപം ത്രിപാഠി, കിം ജൂ- റൗംഗ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആറ് കുട്ടിക്കളികൾ..!! 456 മത്സരാർത്ഥികൾ..!! സമ്മാനം 4560 കോടി കൊറിയൻ വോൻ..!! തോറ്റാലോ, നിരസിച്ചാലോ പകരം നൽകേണ്ടി വരിക സ്വന്തം ജീവൻ..! അങ്ങനെയൊരു പ്രമേയമാണ് ഈ സീരീസിനുള്ളത്.

സംപ്രേക്ഷണം ചെയ്യപ്പെട്ടത് മുതൽ ഇന്ന് വരെ നെറ്റ്‌ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേർ കണ്ട ഷോയാണിത്. കൃത്യമായ ഇടവേളകളിൽ ട്വിസ്റ്റുകളും, സസ്പെൻസുകളുമായി പ്രേക്ഷകരെ കണ്ണെടുക്കാത്ത തരത്തിൽ പിടിച്ചിരുത്തുന്നതാണ് സ്‌ക്വിഡ് ഗെയിമിന്റെ മേക്കിങ് ലെവൽ. ഗസ്റ്റ് റോളുകളിൽ ഒട്ടും പ്രതീക്ഷിക്കാതെ വരുന്ന വമ്പൻ താരങ്ങൾ. എല്ലാം കൊണ്ടും ത്രില്ലർ, ഗെയിം പ്രേമികൾ ഒരിക്കലും മിസ് ആക്കാൻ പാടില്ലാത്ത ഒരു സീരിസാണ് സ്ക്വിഡ് ഗെയിം. കൊറിയയിലെ നൊസ്റ്റാൾജിക്കായ പല കുട്ടിക്കളികളും ഓർമ്മയിലേക്ക് കൊണ്ടുവരാൻ സാധിച്ചതും സ്‌ക്വിഡ് ഗെയിമിന്റെ ഒരു നേട്ടമാണ്.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു കുടുംബമാണ് അഹാന കൃഷ്ണകുമാറിന്റേത്. വർഷങ്ങളായി സിനിമാ സീരിയൽ രംഗത്ത് സജീവമായ കൃഷ്ണകുമാറിന്റെ വീട്ടിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്നെക്കാൾ കൂടുതൽ ഇപ്പോൾ തന്നെ വീട്ടിൽ സമ്പാദിക്കുന്നത് മക്കളാണെന്ന് കൃഷ്ണകുമാർ തുറന്നുപറഞ്ഞിട്ടുണ്ട്. എല്ലാവർക്കും സോഷ്യൽ മീഡിയയിൽ പേജുകള് യൂട്യൂബ് ചാനൽ ഉണ്ട് ഇതിലൂടെ കൃത്യമായ ഇടവേളകളിൽ വീഡിയോ പങ്കുവെച്ച് എല്ലാവരും ആരാധകർക്ക് വലിയ സർപ്രൈസ് നൽകാറുണ്ട്. ഇപ്പോഴിതാ സ്ക്വിഡ് ഗെയിമുമായി അഹാനയുടെ അനിയത്തിക്കുട്ടികളായ ഹൻസികയും ഇഷാനിയും കൂട്ടുകാരികളും എത്തിയിരിക്കുന്നത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago