Categories: Malayalam

കൂടത്തായി സൈക്കോ നായികയായി പാർവതി,ഭർത്താവായി ഫഹദ്,അന്വേഷണ ഉദ്യോഗസ്ഥനായി പൃഥ്വിരാജ്; കൊലപാതകപരമ്പര സിനിമയാക്കുന്നതിനെ കുറിച്ച് യുവതിയുടെ കുറിപ്പ് വൈറലാകുന്നു

കേരളത്തെ മുഴുവൻ ഞെട്ടിച്ച ഒന്നായി മാറിയിരിക്കുകയാണ് കൂടത്തായി കൊലപാതക പരമ്പര.കേരളം മുഴുവൻ ചർച്ച ചെയ്യുന്നതും ഈ വിഷയം തന്നെ.ഈ വിഷയത്തിൽ അഹല്യ എന്ന യുവതിയുടെ കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അഹല്യയുടെ കുറിപ്പ്…

കേരളത്തിലുള്ള എല്ലാവരുടെയും കണ്ണ് ഇപ്പോഴൊരു പ്രമാദമായ കേസിലായത് കൊണ്ട് ഇപ്പോഴുള്ള സിനിമ സ്‌നേഹികള്‍ ഒറ്റക്കും കൂട്ടമായും അല്ലാതെയും അത് സിനിമയായാല്‍ എങ്ങനെ എന്നാവും ചിന്തിച്ചിട്ടുണ്ടാവുക താഴെ ഞാന്‍ എഴുതി വെച്ചിരിക്കുന്നത് പോലെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രം.

ഈ സിനിമയില്‍ പ്രധാന സൈക്കോ നായികയായി പാര്‍വതിയും , നായികയുടെ ഇപ്പോഴത്തെ മാന്യനായ (സൈക്കോ) ഭര്‍ത്താവായി ഫഹദ് ഫാസിലും മുന്‍ ഭര്‍ത്താവായി ടൊവിനോ തോമസും നായികയുടെ ആദ്യ ഭര്‍ത്താവിന്റെ അനിയന്‍ ആയി ആന്റണി വര്‍ഗീസും സഹോദരി ആയി നിമിഷ സജയനും , പിന്നെ നായികയുടെ അമ്മായിയപ്പനായി സിദ്ധിഖ് ഇക്കയും അമ്മായി അമ്മയായി ഉര്‍വശിയും നായികയുടെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ ആയി ഗ്രേസിനെയും, അന്വേഷണ ഉദ്യോഗസ്ഥന്‍ പൃഥ്വിരാജും.

ടീമില്‍ പൃഥ്വിരാജിനെ സഹായിക്കാനായി വരുന്ന പൊലീസ് ഉദ്യോഗസ്ഥരായി ജയസൂര്യ, ഉണ്ണിമുകുന്ദന്‍, നരേന്‍ , ഡിജിപി ആയി രഞ്ജി പണിക്കര്‍ , പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി സലിം കുമാറും പ്രതിഭാഗത്തില്‍ മുരളി ഗോപിയും. ചാനലില്‍ വാര്‍ത്ത അവതാരകനായി സാബുമോനും അയല്‍വാസിയും പ്രധാന സാക്ഷിയുമായി ചെമ്പന്‍ വിനോദും സ്വര്‍ണ പണിക്കാരനായി ഇന്ദ്രന്‍സേട്ടനും.

കാസറ്റ് ചെയ്ത് ഒരു ത്രില്ലര്‍ സബ്ജക്ട് മലയാളത്തില്‍ ലിജോ ജോസ് പല്ലിശ്ശേരി എടുത്താല്‍, പ്രശാന്ത് പിള്ളയുടെ കിടിലം സ്‌കോറും രംഗനാഥ് രവിയുടെ സൗണ്ട് മിക്‌സിങ്ങും .പടം കിടുക്കും. പടത്തിന്റെ പേര് – ആട്ടും സൂപ്പ്

വാല്‍കഷ്ണം : ഇതെല്ലാം സ്വപ്നദര്‍ശനത്തില്‍ കാണുന്ന ഗിരീഷേട്ടന്‍: ഈ പെണ്‍കൊച്ച് എന്നെ കൊണ്ട് സ്‌പോര്‍ട്‌സ് ഷൂ മേടിപ്പിച്ചേ അടങ്ങൂ..

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago