Categories: Celebrities

വീട്ടിലെ ഇന്നത്തെ സ്‌പെഷ്യല്‍ വിഭവം എന്താണെന്നറിയാമോ? പാചകപരീക്ഷണവുമായി അഹാന

വീട്ടിലെ തന്റെ പാചക പരീക്ഷണം പ്രേക്ഷകരുമായി പങ്കുവെച്ച് നടി അഹാന കൃഷ്ണ. തന്തൂരി പനീര്‍ ടിക്ക എന്ന വിഭവമാണ് അഹാന പരീക്ഷിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നടി തന്റെ പാചക പരീക്ഷണം പ്രേക്ഷകരുമായി പങ്കു വെച്ചത്.

സഹോദരി ദിയയ്ക്കും അമ്മയ്ക്കുമാണ് പാചകത്തില്‍ താല്‍പര്യമെന്നും തനിക്ക് പാചകം അറിയില്ലെന്നും അഹാന പറയുന്നു. ‘പണ്ടുമുതലേ ഞാന്‍ അങ്ങനെ പാചകം ചെയ്യാറില്ല. എനിക്ക് കുറച്ച് നാളായി ശരീര ഭാരം കുറയ്ക്കണം എന്ന ആഗ്രഹം തുടങ്ങിയിട്ട് അതിന്റെ ഭാഗമായി ചിക്കന്‍, മട്ടന്‍, ബീഫ് തുടങ്ങിയവ കഴിക്കില്ല എന്ന് തീരുമാനം എടുത്തു. ഇന്ന് ഫ്രിഡ്ജ് തുറന്നപ്പോള്‍ കുറച്ച് പനീര്‍ കണ്ടു. അങ്ങനെ എന്റെ മനസ്സിലുള്ള റെസിപ്പീകള്‍ ഉപയോഗിച്ച് ഒരു പരീക്ഷണം ചെയ്യാമെന്ന് വെച്ചു. അതിന്റെ ഒരു വിഡിയോയും എടുക്കാം എന്ന് കരുതി’, അഹാന പറഞ്ഞു.

പാചകം കഴിഞ്ഞയുടന്‍ അഹാന അത് രുചിച്ച് നോക്കിയിട്ട് ഇങ്ങനെ പറയുന്നു, ‘ഞാന്‍ ഉണ്ടാക്കിയത് കൊണ്ട് പറയുകയല്ല, ഇത് കഴിക്കാന്‍ സാധിക്കും. സാധാരണ ഞാന്‍ ഉണ്ടാക്കുന്നത് പലതും പട്ടിയ്ക്കും പൂച്ചയ്ക്കും പോലും കൊടുക്കാന്‍ പറ്റാറില്ലെന്നും എന്നാല്‍ ഇത്തവണ അങ്ങനെയല്ലെന്നും അഹാന പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മിച്ച് പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ‘അടി’യാണ് അഹാനയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഷൈന്‍ ടോം ചാക്കോ, ധ്രുവന്‍, എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

😉🌸🤗

Posted by Ahaana Krishna on Sunday, 2 May 2021

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 months ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago