യുവതലമുറയിലെ നടിമാരിൽ ശ്രദ്ധേയയായ താരമാണ് അഹാന കൃഷ്ണ. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് അഹാന അഭിനയിച്ചിട്ടുള്ളത്. എന്നാൽ അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധക്കപ്പെട്ടിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം അഹാന നായികയായി എത്തിയ ചിത്രം അടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിരവധി മാധ്യമങ്ങൾക്ക് അഹാന അഭിമുഖങ്ങൾ നൽകിയിരുന്നു. അത്തരമൊരു അഭിമുഖത്തിൽ അഹാന പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
തനിക്ക് 27 വയസായെന്നും എന്നാൽ എപ്പോഴാണ് കല്യാണം കഴിക്കുകയെന്ന് തന്റെ അച്ഛനും അമ്മയും ഇതുവരെ ചോദിച്ചിട്ടില്ലെന്നും അഹാന വ്യക്തമാക്കി. പെൺകുട്ടിയായതു കൊണ്ട് അത് ചെയ്യണം, ഇത് ചെയ്യരുത് എന്ന് പറഞ്ഞല്ല തന്നെ വളർത്തിയത്. കല്യാണം കഴിച്ചു വിടേണ്ടത് ഉത്തരവാദിത്തമാണെന്ന രീതിയിലൊന്നും അവർ ചിന്തിക്കുന്നില്ല. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് അഹാന ഇങ്ങനെ പറഞ്ഞത്.
തങ്ങൾക്ക് ഓരോരുത്തർക്കും നല്ല കോൺഫിഡൻസുണ്ട്. പെൺകുട്ടി ആയതു കൊണ്ട് അത് ചെയ്യണം, ഇത് ചെയ്യരുത് എന്ന പറഞ്ഞല്ല വളർത്തിയത്. അതുകൊണ്ട് തന്നെ എല്ലാം ചെയ്യാൻ പറ്റുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അത് അല്ലാതെ ഒരു ചിന്ത തനിക്ക് അറിയില്ലെന്നും അഹാന പറഞ്ഞു. ഇപ്പോൾ 27 വയസ് ആയിയെന്നും എപ്പോഴാണ് കല്യാണം കഴിക്കുകയെന്ന് തന്റെ അച്ഛനും അമ്മയും ചോദിച്ചിട്ടില്ലെന്നും അഹാന വ്യക്തമാക്കി. പിള്ളാരെ കല്യാണം കഴിച്ചു വിടുന്നത് ഉത്തരവാദിത്തമായിട്ടോ ജീവിതത്തിലെ ടാസ്ക് ആയിട്ടോ അവർ കാണുന്നില്ലെന്നും അഹാന പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…