കഴിഞ്ഞ ദിവസം നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന ആളെ പോലീസ് പിടികൂടിയിരുന്നു. കൃഷ്ണ കുമാറിന്റെ മകളും നടിയുമായ അഹാനയെ കാണണമെന്ന് ആവശ്യപ്പെട്ടാണ് രാത്രി പത്ത് മണിയോടെ ഒരു യുവാവ് തിരുവനന്തപുരത്ത് ശാസ്തമംഗലത്തിനടുത്ത് മരുതംകുഴിയിലുള്ള കൃഷ്ണ കുമാറിന്റെ വീട്ടിലെത്തിയത്. ഗേറ്റ് തുറക്കില്ല എന്ന് മനസിലാക്കിയ അയാള്‍ ഗേറ്റ് ചാടി വീട്ടുവളപ്പിലേക്ക് കയറി.
അതേ സമയം ദിവസങ്ങളായി കൊവിഡ് ബാധിതയായി കഴിയുകയായിരുന്ന അഹാന ഈ സമയത്ത് വീട്ടില്‍ ഇല്ലായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വന്നതാണ് അയാളെന്ന് അഹാന പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി കൊടുത്ത എഴുത്തിലാണ് വീട്ടില്‍ നടന്ന കാര്യങ്ങളെ കുറിച്ച് അഹാന പറഞ്ഞത്.
നിങ്ങളില്‍ പലരും ഇതേ കുറിച്ച് അറിഞ്ഞിട്ടുണ്ടാവും. കഴിഞ്ഞ ദിവസം രാത്രി എന്റെ വീട്ടില്‍ സംഭവിച്ച കാര്യത്തെ കുറിച്ച് പറയാം. രാത്രി പത്ത് മണിക്ക് ഗേറ്റ് ചാടികടന്ന് ഒരാള്‍ വീട്ടിലേക്ക് വന്നു. എന്റെ ആരാധകനാണെന്നും കാണാന്‍ വന്നതാണെന്നുമാണ് അയാള്‍ പറഞ്ഞത്. ഞങ്ങള്‍ ഗേറ്റ് തുറക്കില്ലെന്ന് പറഞ്ഞിട്ടും അയാള്‍ ചാടി കടന്ന് വന്നു. നല്ല കാര്യത്തിന് വന്നതല്ലെന്നും അതിനുപിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരിക്കാമെന്നും ഇതില്‍ നിന്നും വ്യക്തമാവുകയാണെന്നാണ് അഹാന പറയുന്നത്.
ഞാന്‍ ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ അദ്ദേഹത്തെ വിധിക്കുകയല്ല. എങ്കില്‍ പോലും ഇതുപോലെ ചെയ്യുന്നത് അവരുടെ മനസിന്റെ പ്രശ്നമാണ്. ഗേറ്റിന് മുകളില്‍ കൂടി ചാടിയ അദ്ദേഹം വീട്ടിലേക്ക് തള്ളി കയറാന്‍ ശ്രമിച്ചു. പക്ഷേ ഞങ്ങള്‍ വാതിലുകള്‍ നേരത്തെ അടച്ചിരുന്നു. പിന്നാലെ വരാന്തയിലെത്തിയ അയാള്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണില്‍ പാട്ടുകള്‍ വെച്ചിരുന്നു. പോലീസിനോട് നന്ദി പറയുകയാണ് ഞങ്ങളിപ്പോള്‍. വിളിച്ച് അറിയിച്ച് 15 മിനിറ്റിനകം തന്നെ അവര്‍ സ്ഥലത്തെത്തി. അയാളിപ്പോള്‍ പോലീസ് സ്റ്റേഷനിലുണ്ട്.
എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് അയാള്‍ പോലീസുകാരോട് പറഞ്ഞത്. കൂടുതലൊന്നും സംഭവിക്കാതിരുന്നതിന് ഞാനിപ്പോള്‍ ദൈവത്തോട് നന്ദി പറയുകയാണ്. ഇക്കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. എല്ലാമിപ്പോള്‍ നിയന്ത്രണത്തിലായി.വളരെയധികം പേടി ഉണ്ടാക്കിയ ഒരു സംഭവമായിരുന്നിത്. ഞങ്ങളുടെ കുടുംബം മുഴുവന്‍ പേടിച്ചു പോയി. സിനിമയിലൊക്കെ നടക്കുന്നത് പോലെ ജീവിതത്തില്‍ സംഭവിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കില്ലല്ലോ.
എല്ലാവരും മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണം. അങ്ങനെയല്ലാതെ ഇതൊക്കെ ചെയ്യുമ്പോള്‍ അത്തരം ഉദ്ദേശങ്ങള്‍ ഉള്ളവര്‍ അവരുടെ ജീവിതം നശിപ്പിക്കുകയാണ്. അക്രമിക്കാന്‍ ശ്രമിച്ച ആളുടെ നാടോ വീടോ അയാളുടെ സര്‍ നെയിം എന്താണെന്നൊക്കെയുള്ളത് ഇവിടെ വിഷയമല്ല. വീട്ടില്‍ നടന്ന സംഭവങ്ങളെ ദയവായി എന്റെ അഭിപ്രായങ്ങളെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഇക്കാര്യങ്ങള്‍ വളച്ചൊടിക്കരുത്. തന്റെ ഇളയ സഹോദരി ഹന്‍സികയുടെ ഇടപെലാണ് കൂടുതല്‍ അപകടത്തില്‍ നിന്ന് രക്ഷിച്ചതെന്ന് കൂടി അഹാന പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…