ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നടി അഹാന കൃഷ്ണ. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കൃഷ്ണകുമാറിന്റെ മകള്‍ കൂടിയാണ് അഹാന. നല്ലൊരു അഭിനേത്രിയോടൊപ്പം നല്ലൊരു ഗായികയും മോഡലുമാണ് അഹാന. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരത്തിന് ഒരു യൂട്യൂബ് ചാനല്‍ ഉണ്ട്. സഹോദരിമാരായ ഇഷാനിയും ദിയയും ഹന്‍സികയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരികളാണ്. ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകശ്രദ്ദ ലഭിക്കുക എന്നത് ചെറിയ കാര്യമല്ല, താര കുടുംബത്തിലെ വിശേഷങ്ങള്‍ എല്ലാം അറിയാന്‍ ആരാധകര്‍ക്കും ഏറെ ആകാംക്ഷയാണ്.
ഇന്‍സ്റ്റഗ്രാമില്‍ അഹാന പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയം ആകാറുണ്ട്. സഹോദരിമാര്‍ക്ക് ഒപ്പമുള്ള വീഡിയോകളും ഡാന്‍സ് വീഡിയോകളും എല്ലാം താരം ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ നടക്കുന്ന ഒരു തട്ടിപ്പിനെക്കുറിച്ച് താരം ആരാധകരോട് വെളിപ്പെടുത്തുകയാണ്.
അക്കൗണ്ടുകള്‍ വെരിഫൈ ചെയ്ത് കൊടുക്കും എന്ന രീതിയില്‍ പലരും നിങ്ങളുടെ സമീപിക്കുമെന്നും , ആ ചതികുഴിയില്‍ വീഴരുതെന്നും താരം പറയുന്നു. നമ്മുടെ അക്കൗണ്ടിന്റെ പാസ്വേഡുകള്‍ ചോദിച്ചു മനസ്സിലാക്കുകയും അതിലൂടെ വളരെ താമസിയാതെ തന്നെ നിങ്ങളുടെ അക്കൗണ്ട് ബാന്‍ഡ് ചെയ്‌തേക്കാം എന്നും താരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരം മെസ്സേജുകള്‍ കഴിവതും കണ്ടില്ലെന്ന് നടിക്കുകയാണ് വേണ്ടതെന്നും സഹായിക്കാമെന്ന രീതിയില്‍ ഇവര്‍ പല അടവുകളും പയറ്റും അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നും താരം പറഞ്ഞുവയ്ക്കുന്നു. ഇതുപോലെ അക്കൗണ്ട് പൂട്ടിപ്പോകുന്ന നിരവധിപേരെ തനിക്കറിയാമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…