പുതിയ കാലഘട്ടത്തിൽ വിവാഹമോചനം ജീവിതത്തിൽ ഒരു സാധാരണ സംഭവമായി മാറി കൊണ്ടിരിക്കുകയാണ്. പക്ഷേ വേർപിരിഞ്ഞാലും മക്കൾക്കു വേണ്ടി ഒന്നിക്കുന്നവരാണ് മിക്കവരും. അത്തരത്തിൽ ഒന്നിച്ച താരദമ്പതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. അതിൽ ഒനു താരജോഡി ധനുഷും ഐശ്വര്യയും ആണ്. അടുത്തത്, വിജയ് യേശുദാസും ദർശനയും ആണ്.
സിനിമാലോകം ഞെട്ടലോടെ കേട്ട വിവാഹമോചന വാർത്ത ആയിരുന്നു തമിഴ് സൂപ്പർ താരം ധനുഷിന്റെയും ഭാര്യ ഐശ്വര്യയുടെയും. ഐശ്വര്യയുടെ പിതാവും നടനുമായ രജനികാന്ത് ഉൾപ്പെടെയുള്ളവർ ഇരുവരെയും ഒന്നിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വേർപിരിയലിലേക്ക് ഇരുവരും എത്തിച്ചേരുകയായിരുന്നു. 18 വർഷത്തെ വിവാഹജീവിതത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹമോചനം. യാത്ര, ലിംഗ എന്നിങ്ങനെ രണ്ടു മക്കളാണ് ഈ താരദമ്പതികൾക്ക് ഉള്ളത്. വിവാഹമോചനം നേടിയെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളായി തന്നെയാണ് മുന്നോട്ട് പോയത്. ഇപ്പോൾ മക്കൾക്കു വേണ്ടി ഒരുമിച്ചെത്തിയിരിക്കുകയാണ് ഇവർ.
ഇവർക്കൊപ്പം വിജയ് യേശുദാസും ദർശനയുമുണ്ട്. ഈ വർഷം ആദ്യമായിരുന്നു ഇവരും വിവാഹമോചിതരായത്. വിവാഹജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചിട്ടുണ്ടെന്ന് വിവാഹമോചനത്തിനു ശേഷം വിജയ് യേശുദാസ് തുറന്നു പറഞ്ഞിരുന്നു. വിവാഹമോചനം നേടിയെങ്കിലും അച്ഛൻ, അമ്മ എന്ന നിലയിൽ തങ്ങൾ ഒരുമിച്ചായിരിക്കുമെന്നും വിജയ് പറഞ്ഞിരുന്നു. മകൾക്കു വേണ്ടി ഇവരും ഒരുമിച്ചെത്തിയിരിക്കുകയാണ്. ധനുഷും ഐശ്വര്യും വിജയ് യേശുദാസും ദർശനയും സുഹൃത്തുക്കളാണ്. അതുകൊണ്ടു തന്നെ മക്കൾക്കു വേണ്ടി ഒരുമിച്ചപ്പോഴും ഇവർ നാലുപേരും ഒരുമിച്ചെത്തി. ദർശനയാണ് ഒരുമിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ഐശ്വര്യയെയും ധനുഷിനെയും വിജയിയെയും ടാഗ് ചെയ്ത്. ‘കിഡ്‌സ് ഫസ്‌റ്റ്’ എന്ന ടാഗോടു കൂടിയായിരുന്നു സ്റ്റോറി. ‘ഈ അത്ഭുതകരമായ കുട്ടികളെക്കുറിച്ച് അഭിമാനിക്കുന്ന മാതാപിതാക്കൾ’ എന്ന് കുറിച്ച് ആയിരുന്നു ദർശനയുടെ സ്റ്റോറി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…