Categories: Malayalam

ഞാൻ സിനിമയിൽ അഭിനയിച്ചു എന്ന കാരണത്തിൽ എന്നോട് മൂന്നാല് മാസം വരെ അമ്മ മിണ്ടാതെ ഇരുന്നിട്ടുണ്ട്;മനസ്സ് തുറന്ന് ഐശ്വര്യ ലക്ഷ്മി

അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ആക്കി കൊണ്ട് ഏത് കഥാപാത്രത്തെയും തന്റെ ഉള്ളംകൈയിൽ ആക്കുന്ന ഭാഗ്യ നടി എന്ന പേര് ലഭിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്ന് തന്നെ ഐശ്വര്യ ലക്ഷ്മി മലയാളം ചലച്ചിത്ര ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യലക്ഷ്മി അഭിനയലോകത്തേക്ക് കടന്നുവരുന്നത്. അഭിനയവും തന്റെ മെഡിക്കൽ പ്രൊഫഷനും ഒരുമിച്ച് കൊണ്ടുപോകാനാണ് ഐശ്വര്യലക്ഷ്മി ആഗ്രഹിക്കുന്നത്. തന്റെ വീട്ടിൽ താൻ അഭിനയിക്കുന്നതിനോടും ആ കരിയറിനോടും ആർക്കും തീരെ താല്പര്യമുണ്ടായിരുന്നില്ല എന്ന് ഇപ്പോൾ വെളിപ്പെടുത്തുകയാണ് ഐശ്വര്യ.

താരത്തിന്റെ വാക്കുകൾ:

എന്റെ അമ്മ അല്പം കാര്‍ക്കശകാരിയാണ്. ആദ്യമൊക്കെ ഞാന്‍ പരസ്യത്തിലും സിനിമയിലുമൊക്കെ അഭിനയിക്കുന്നതിന് അമ്മയ്ക്ക് ഭയങ്കര എതിര്‍പ്പായിരുന്നു. മൂന്നാല് മാസം എന്നോട് മിണ്ടാതിരുന്നിട്ടുണ്ട്. ഞാന്‍ സിനിമ ഉപേക്ഷിക്കണം. പിജി കോഴ്സ് കഴിഞ്ഞു എംഡി ചെയ്യണം. ഇതുമാത്രമാണ് എപ്പോഴും അമ്മയുടെ പ്രാര്‍ത്ഥന. ഉത്തര്‍പ്രദേശില്‍ തീര്‍ത്ഥാടനത്തിന് പോയതും അത് പ്രാര്‍ത്ഥിക്കാനാണ്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇത്രയും ദിവസം ഞാന്‍ വീട്ടില്‍ നില്‍ക്കുന്നത്. അമ്മ വിളിക്കുമ്പോള്‍ പറയും പ്രാര്‍ത്ഥിച്ച് പ്രാര്‍ത്ഥിച്ച് വീട്ടിലെത്തിയപ്പോള്‍ അടുത്ത് ഞാനില്ലല്ലോ എന്ന്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഒറ്റയ്ക്കാണ് അമ്മയുടെ യാത്രകളൊക്കെ. ഹിമാലയത്തില്‍ ട്രക്കിങ്ങിനൊക്കെ പോയിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യണം. ഫിനാന്‍ഷ്യലി ഇന്‍ഡിപെന്‍ഡന്റാവണം എന്ന് അമ്മ എപ്പോഴും പറയാറുണ്ട്. അടിപൊളിയാണ് അമ്മ.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 months ago