Categories: Malayalam

പാർവതിയുടെ കഥാപാത്രങ്ങൾ എന്നെ ഏറെ കൊതിപ്പിക്കുന്നുണ്ട്; മനസ്സ് തുറന്ന് ഐശ്വര്യ ലക്ഷ്മി

അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ആക്കി കൊണ്ട് ഏത് കഥാപാത്രത്തെയും തന്റെ ഉള്ളംകൈയിൽ ആക്കുന്ന ഭാഗ്യ നടി എന്ന പേര് ലഭിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. നല്ല കഥാപാത്രങ്ങൾ ലഭിക്കുമ്പോഴും അതിനെ വിജയത്തിൽ എത്തിക്കുമ്പോഴും പാർവ്വതിയുടെ അഭിനയത്തിലെ രഹസ്യം തിരയുകയാണ് താരമിപ്പോൾ. പാർവതിയുടെ ഓരോ കഥാപാത്രങ്ങളും തന്നെ ഏറെ കൊതിപ്പിക്കുന്നു എന്നാണ് ഐശ്വര്യ പറയുന്നത്. പാർവതിയുടെ കഥാപാത്രങ്ങൾ തന്നെ ഏറെ കൊതിപ്പിക്കുന്നുണ്ടെന്നും ഇത്രയും നന്നായി അഭിനയിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് താൻ പലവട്ടം ആഗ്രഹിച്ചിരുന്നു എന്നും ഐശ്വര്യ പറയുന്നു.

പാർവതിയുടെ ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏത് എന്ന് പറയുവാൻ പ്രയാസമാണെന്നും എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ ഇമോഷണൽ സീൻ എത്ര കണ്ടാലും മതിവരില്ല എന്നും താരം കൂട്ടിച്ചേർക്കുന്നു. എന്നെങ്കിലും പാർവതിയെ കണ്ടാൽ ഒരു ചോദ്യം ചോദിക്കുവാൻ ഐശ്വര്യ ഒരുക്കിവെച്ചിട്ടുണ്ട്. തനിക്ക് നന്നാവാൻ ആയി കുറച്ചു ടിപ്സ് പറഞ്ഞു തരുമോ എന്നാണ് ആ ചോദ്യം. തനിക്ക് ഇഷ്ടപ്പെട്ട മലയാള സിനിമകൾ ഏറെയാണെന്നും പഴയകാല സിനിമകളിൽ തന്നെ ഏറ്റവും കൊതിപ്പിച്ചത് ഉർവശിയുടെ കഥാപാത്രങ്ങളാണ് എന്നും താരം പങ്കുവെക്കുന്നു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago