മോളിവുഡിലെ യുവനടിമാരില്‍ ഏറെ ആരാധകരുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന മനോഹര ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ഐശ്വര്യ. പിന്നീട് മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രം താരത്തിനു ഏറെ കൈയടി നേടി കൊടുത്തിരുന്നു. മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഐശ്വര്യ.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഐശ്വര്യ. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ നിമിഷനേരം കൊണ്ട് വൈറലാകാറുണ്ട്. ഐശ്വര്യ നായികയായ കാണെക്കാണേ എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഐശ്വര്യ ലക്ഷ്മിയൊടൊപ്പം പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. ഐശ്വര്യയുടെ കസിന്‍ ബ്രദര്‍ ആണ് ഗോവിന്ദ് എന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ സത്യത്തില്‍ ഇവര്‍ തമ്മിലുള്ള ബന്ധം എന്താണ്? ഐശ്വര്യ ലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തുന്നു.
തനിക്ക് ഒരുപാട് കാലമായി ഗോവിന്ദ് ചേട്ടനെ അറിയാമെന്നും താന്‍ അഭിനയിച്ച ആദ്യ പരസ്യ ചിത്രത്തില്‍ അദ്ദേഹമായിരുന്നു മ്യൂസിക് ചെയ്തതെന്നും ഐശ്വര്യ പറയുന്നു. ”അതിനുശേഷം ഞാന്‍ അവരുടെ വീട്ടിലെ ഒരു അംഗത്തെ പോലെ ആയി മാറി. ഇരിങ്ങാലക്കുടയിലാണ് അവരുടെ വീട്. ഞാനവിടെ ഇടയ്ക്കിടെ പോകാറുണ്ട്. ഒരു പക്ഷേ അതുകൊണ്ട് ആയിരിക്കണം ഞങ്ങള്‍ കസിന്‍സ് ആണ് എന്ന് ആളുകള്‍ തെറ്റിദ്ധരിച്ചത്. വാസ്തവത്തില്‍ ഗോവിന്ദ് എന്റെ കസിന്‍ ബ്രദര്‍ അല്ല. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടുകാരെ കൊണ്ട് എന്നെ ദത്തെടുപ്പിച്ച പോലെയാണ്. എനിക്ക് സഹോദരങ്ങള്‍ ഇല്ല. അതുകൊണ്ടുതന്നെ എന്റെ ഒട്ടുമിക്ക ഫ്രണ്ട്‌സിനോടും ഞാന്‍ ഇടപഴകുന്നത് അത്തരത്തിലാണ്” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…