നടി ഐശ്വര്യ ലക്ഷ്മിയുടെ കരിയര്‍ ബെസ്റ്റായിരുന്നു ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രം. സിനിമയിലെ ‘SEX IS NOT A PROMISE’ എന്ന ഡയലോഗും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആ ഡയലോഗ് പറയുവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നതായി ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു.
ഐശ്വര്യ ലക്ഷ്മി നായികയായ ധനുഷ് ചിത്രം ജഗമേ തന്തിരം ജൂണ്‍ പതിനെട്ടിന് തീയറ്ററുകളില്‍ റിലീസ് ചെയ്തരുന്നു. ജോജു ജോര്‍ജ്ജും ഗെയിം ഓഫ് ത്രോണ്‍സ് ഫെയിം ജെയിംസ് കോസ്‌മോയും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍:
‘ശ്യാം പുഷ്‌കരനാണ് സീനിനെക്കുറിച്ച് പറഞ്ഞത്. നിങ്ങളുടെ ഇടയില്‍ നടന്നത് ഒരു പ്രോമിസ് അല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്ത് സംഭവിച്ചോ അതില്‍ ആ കഥാപാത്രത്തിന് സന്തോഷമുണ്ട്. പക്ഷെ അതിനര്‍ത്ഥം ഇത് തന്നെയാണ് ആ കഥാപാത്രത്തിന് വേണ്ടത് എന്നല്ല. എന്റെ വായില്‍ നിന്ന് വീണ ആ ഡയലോഗ് ഇത്രയും ആഘോഷിക്കപ്പെടുമെന്നും മലയാള സിനിമയുടെ ഐക്കോണിക്ക് ഡയലോഗായി മാറുമെന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ പിന്നീട് ആളുകള്‍ ആ ഡയലോഗിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് അതിന്റെ പ്രാധാന്യം മനസിലായത്.
സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നത് അനുവദിക്കാത്ത സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അപ്പോള്‍ ഒരു സ്ത്രീ ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന് ഉറക്കെ പറയുന്നത് വല്യ കാര്യമാണെന്ന് എന്നോട് ഒരു സ്ത്രീ പറഞ്ഞിരുന്നു . തീര്‍ച്ചയായും സെക്സ് എന്‍ജോയ് ചെയ്യാന്‍ വേണ്ടി ചെയ്യാം. എന്നുവെച്ച് നിങ്ങള്‍ ആ വ്യക്തിയെ വിവാഹം കഴിക്കണമെന്നല്ല. ആ ഡയലോഗ് പറയാന്‍ കഴിഞ്ഞത് എന്റെ വലിയ ഭാഗ്യമായി കാണുന്നു.’
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…