മോഡലിംഗ് രംഗത്തുനിന്നും അഭിനയരംഗത്തെത്തി ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ ഐശ്വര്യ റായിയെ മലയാളികൾക്ക് ഏറെ പ്രിയമാണ്. മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം ഐശ്വര്യ റായ് അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തിയ ഇരുവർ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ഐശ്വര്യറായി പിന്നീട് ബോളിവുഡ് അടക്കിഭരിക്കുന്ന നടിമാരിൽ ഒരാളായി മാറി.
പിന്നീട് അഭിനയകുലപതികളായ ബച്ചൻ കുടുംബത്തിന്റെ മരുമകളായി മാറുകയും അഭിനയം തുടരുകയും ചെയ്തു. എന്നാൽ ഈ താരത്തിന് മലയാളത്തിൽ ഒരു അപര ഉണ്ട് എന്ന വാർത്തയാണ് ഇപ്പോൾ വെളിപ്പെടുന്നത്. മലയാളി യുവതിയായ അമൃത അമ്മു എന്ന പെൺകുട്ടി തന്റെ ടിക് ടോക് വീഡിയോ പങ്കുവെച്ചപ്പോൾ പലരും ഐശ്വര്യറായിയുടെ ഫോട്ടോകോപ്പി ആണെന്ന് പറയുകയുണ്ടായി. മമ്മൂട്ടിയോടും മോഹൻലാലിനോടും ഒപ്പമുള്ള ഐശ്വര്യറായിയുടെ പല ഡയലോഗുകളും ടിക് ടോക് ചെയ്തതിനു ശേഷമാണ് അമൃത വൈറലായത്.
പല സോഷ്യൽ മീഡിയകളിലും ഈ പെൺകുട്ടി ആരാണെന്ന് ചോദിച്ചാൽ പലരും വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഐശ്വര്യറായിയുടെ അതേ നക്ഷത്രകണ്ണുള്ള അമൃതയെ കണ്ടാൽ ഒറ്റനോട്ടത്തിലും ഭാവത്തിലും അഭിനയത്തിലും ഐശ്വര്യ ആണന്നെ പറയുകയുള്ളൂ. അമൃതയെ തേടി സിനിമയിൽ നിന്നും ഓഫറുകൾ വരുമോ എന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് അമൃതയുടെ ആരാധകർ. അതിനിടയിൽ അമൃതയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദിലീപ് ഡി കെയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…