ajagajantharam director Tinu Pappachan talks about Mohanlal movie
അവതരണമികവ് കൊണ്ടും പ്രമേയം കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി തിയേറ്ററുകളിൽ മികച്ച വിജയം കൈവരിച്ച സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ടിനുപാപ്പച്ചനും ആന്റണി വർഗീസും ഒന്നിക്കുന്ന ചിത്രമായ അജഗജാന്തരത്തിന്റെ ചിത്രീകരണം കൊറോണക്ക് മുൻപേ പൂർത്തിയായിരുന്നു. തൃശൂരിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഡിസംബര്‍ 23നാണ് റിലീസ്. അജഗജാന്തരം എന്ന പേരിൽ തന്നെ പുതുമ തീർക്കുന്ന ചിത്രം വ്യത്യസ്തമായ പ്രമേയവുമായാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. കൊറോണ പടർന്ന് പിടിക്കുന്നതിന് മുൻപേ ചിത്രീകരണം പൂർത്തിയാക്കിയില്ലായിരുന്നേൽ അജഗജാന്തരം ഉപേക്ഷിക്കേണ്ടി വന്നേനെ എന്ന് നേരത്തെ തന്നെ സംവിധായകൻ ടിനു പാപ്പച്ചൻ വെളിപ്പെടുത്തിയിരുന്നു.
മോഹൻലാലിനെ നായകനാക്കി ടിനു പാപ്പച്ചൻ ഒരു ചിത്രം സംവിധാനം ചെയ്യുമെന്നൊരു വാർത്ത കുറെയേറെ നാളായി സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇപ്പോൾ ആചോദ്യങ്ങൾക്ക് മറുപടിയുമായി ടിനു പാപ്പച്ചൻ എത്തിയിരിക്കുകയാണ്. “ഈ ചോദ്യം കേട്ടുകേട്ട് ശരിക്കും ഞാന്‍ വയ്യാതായി. ഒരുപാട് ആളുകള്‍ ചോദിക്കുന്നുണ്ട്, മെസേജ് ചെയ്യുന്നുണ്ട്. അതിന്റെയൊരു സത്യം എന്നുപറഞ്ഞാല്‍ അങ്ങനെയൊരു ചര്‍ച്ചയൊക്കെ നടന്നിട്ടുണ്ട്. അതൊക്കെ ഒരു വിദൂര ചര്‍ച്ചയാണ്. അറിയാമല്ലോ, ഒരു വലിയ ആക്ടര്‍ ആണ്, വലിയ സ്റ്റാര്‍ ആണ്. അവരുടെ തിരക്കുകള്‍.. ഒരു എലമെന്റ് പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെ എയറില്‍ ആണ്. ചിലപ്പോള്‍ വരാം, ചിലപ്പോള്‍ പറയുന്നുപോകാം, അങ്ങനെ”, എന്നാണ് ടിനു പാപ്പച്ചൻ മനസ്സ് തുറന്നത്.
മാസ്സ് ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന അജഗജാന്തരം സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന ആണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്. ആന്റണി വർഗീസിനൊപ്പം ചെമ്പൻ വിനോദ്, അർജുൻ അശോക്, സാബുമോൻ, സുധി കോപ്പ, ലുക്ക് മാൻ, ജാഫർ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വര്‍ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശർമ്മ, ടിറ്റോ വിൽസൺ, വിജ്ലീഷ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജിന്റോ ജോർജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റർ ഷമീർ മുഹമ്മദ്. സംഗീതം ജേക്സ് ബിജോയ്. സെൻട്രൽ പിക്ചർസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ടീം വീണ്ടും ഒന്നിക്കുമ്പോൾ തുടക്കം മുതൽ ഒടുക്കം വരെ ആകാംക്ഷയുടെയും ആവേശത്തിന്റെയും മുൾമുനയിൽ നിർത്തുന്ന ഒരു ചിത്രം തന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…