ജോജു ജോസഫ് നായകനായി എത്തിയ പുതിയ ചിത്രമാണ് ജോസഫ്. നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച എം.പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. സ്ലോ ത്രില്ലറായ ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.
ജോജുവിന്റെ ഇതുവരെ കാണാത്ത ലുക്കാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മൂന്ന് ലുക്കിലാണ് ചിത്രത്തിൽ ജോജു പ്രത്യക്ഷപ്പെടുന്നത്.
ഇപ്പോഴിതാ സിനിമയെയും ജോജുവിന്റെ അഭിനയത്തെയും പുകഴ്ത്തി രാജാധിരാജാ, മാസ്റ്റർ പീസ് എന്നീ സിനിമകളുടെ സംവിധായകനായ അജയ് വാസുദേവ്.
അജയ് വാസുദേവന്റെ വാക്കുകൾ–
കുറച്ചു വൈകി ആണെങ്കിലും ജോസഫ് എന്ന സിനിമ കണ്ടു. ഈ അടുത്ത കാലത്തു കണ്ടതിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്. എം. പദ്മകുമാർ എന്ന “സംവിധായകന്റെ ” സിനിമ ആണിത്. ഈ സിനിമയിൽ ഭാഗം ആയിട്ടുള്ള എല്ലാ നടീ നടന്മാരുടെയും ടെക്‌നീഷ്യൻമാരുടെയും ഏറ്റവും മികച്ച പ്രകടനങ്ങൾ നമുക്ക് തരുന്നതിൽ പത്മകുമാർ വിജയിച്ചിരിക്കുന്നു.
” ജോറാണ് ജോസഫ് ” എന്ന പരസ്യ വാചകം പോലെ ജോജു ജോർജ് ബഹു ജോറാണ്.ജോജു ജോസഫ് ആയി ജീവിക്കുകയാണ്. ജോജു വിനോട് ശെരിക്കും ബഹുമാനം തോന്നി പോയി. ജോജുവിന്റെ അഭിനയം കണ്ടപ്പോൾ ശരിക്കും മനസിൽ തോന്നിയ ഒരു കാര്യം മലയാളത്തിന്റെ ” മക്കൾ സെൽവൻ ” ആണ് ജോജു എന്നാണ്. കാണാത്തവർ ഈ സിനിമ കുടുംബ സമേതം തിയറ്ററിൽ തന്നെ പോയി കാണുക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…