ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച് അജയ് ദേവഗണ്‍ കേന്ദ്രകഥാപാത്രമായി എത്തിയ ദൃശ്യം 2. ഏഴ് ദിവസം കൊണ്ട് ചിത്രം നൂറ് കോടിക്ക് മുകളിലാണ് കളക്ട് ചെയ്തത്. ഇന്നലെ വരെ 112.53 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍. അവധി ദിവസമായ ഇന്ന് മിക്കയിടങ്ങളിലും ചിത്രം കാണാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നത്തെ കളക്ഷനും കൂടി പരിഗണിക്കുമ്പോള്‍ ചിത്രം 125 കോടിക്ക് മുകളില്‍ കളക്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവംബര്‍ പതിനെട്ടിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ദൃശ്യം 2 റിലീസ് ചെയ്തത്. ആദ്യ ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. റിലീസ് ദിവസം 15 കോടിയാണ് ചിത്രം നേടിയത്. വരും ദിവസങ്ങളിലും ചിത്രത്തിന് തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. ദൃശ്യം 2 ഹിന്ദി പതിപ്പ് 200 കോടിക്കടുത്ത് കളക്ട് ചെയ്യുമെന്നാണ് കരുതുന്നത്.
ദൃശ്യം 2 വിന്റെ തെലുങ്കും, കന്നഡ റീമേക്കുകളും ഒടിടിയിലൂടെയായിരുന്നു റിലീസിനെത്തിയത്. ദൃശ്യം 2 റീമേക്ക് പതിപ്പുകളില്‍ തീയറ്ററിലെത്തുന്ന ഒരേയൊരു ചിത്രവും ദൃശ്യം 2 ഹിന്ദി പതിപ്പാണ്. ടി സീരിസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നു നിര്‍മിക്കുന്ന സിനിമയുടെ കോ പ്രൊഡ്യൂസര്‍ ആന്റണി പെരുമ്പാവൂരാണ്. അഭിഷേക് പത്താന്‍ ആണ് ദൃശ്യം 2 ഹിന്ദി പതിപ്പ് ഒരുക്കിയത്. ശ്രിയ ശരണ്‍, അക്ഷയ് ഖന്ന, തബു, രജത് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…