അൻവർ റഷീദ് – ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ പുതിയ ചിത്രമാണ് ട്രാൻസ്. രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെയും വിശ്വാസികളെ ചൂഷണം ചെയ്ത് നടക്കുന്ന തട്ടിപ്പുകളെയും തുറന്നുകാട്ടുന്ന ഒരു ചിത്രമായിരുന്നു ഇത്. ട്രാൻസ് സിനിമയിലെ ക്ലൈമാക്സില്‍ പ്രേക്ഷകർ കണ്ട ആംസ്റ്റർഡാം രംഗങ്ങൾ ഫോർട്ട്കൊച്ചിയിലാണ് ഷൂട്ട് ചെയ്തതെന്ന സത്യം ഇപ്പോൾ വെളിപ്പെടുത്തുകയാണ് അണിയറപ്രവർത്തകർ. ആംസ്റ്റര്‍ഡാമിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്ടിൽ ഷൂട്ട് ചെയ്യുന്നത് പുതിയ നിയമപ്രകാരം അനുവദീയമല്ലത്തതിനാൽ ഫോർട്ട്കൊച്ചിയിൽ കലാസംവിധായകൻ അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിൽ റെഡ് ഡിസ്ട്രിക്ട് ഉണ്ടാക്കിയെടുത്തു. ഫഹദ് ഫാസിൽ റെഡ് ലൈറ്റ് ഡിസ്ട്രിക്ടിൽ കൂടി നടക്കുന്ന രംഗങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത് അവിടെ തന്നെയാണ്.
ഇതിൽ കൂടുതൽ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അജയൻ ചാലിശ്ശേരി
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ;
സത്യമാണ് !
ആംസ്റ്റർഡാം നമ്മുടെ കൊച്ചിയിലാണ് !!
ആംസ്റ്റർഡാം ലെ റെഡ് ഡിസ്ട്രിക്റ്റിൽ സിനിമാ ചിത്രീകരണത്തിനു അനുമതിയില്ലാത്തത് കൊണ്ട് ആ സ്ട്രീറ്റി ലേക്ക് എൻട്രിയെല്ലാം അവിടെത്തന്നെ ഷൂട്ട് ചെയ്‌തതിനു ശേഷം ബാക്കി ഷൂട്ടിംഗ് ഫുട്ടേജ് നോക്കി നമ്മളിവിടെ ഫോർട്ട് കൊച്ചിയിൽ
അവിടത്തെ ആർക്കിടെക്ചറിനോട് സാമ്യമുള്ള ബിൽഡിംഗ് ഏരിയയിൽ സെറ്റ് ഇടുകയായിരുന്നു.ഏകദേശം 14 ദിവസങ്ങൾ എടുത്താണ് മഴദിവസങ്ങൾക്കുള്ളിലും സെറ്റ് പൂർത്തിയാക്കിയത്.
TRANCE MOVIE #productiondesigner
An anwer Rasheed movie ❤
A Amal neerad visual magical ❤
Trance movie / Behind the scenes
ചിത്രത്തിൽ
ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്.രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…