കാത്തിരിപ്പിനൊടുവിൽ അജിത്തിന്റെ വലിമൈ പൊങ്കലിന് എത്തും; മേക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ആരാധകരെ ആവേശത്തിലാക്കി അജിത്ത് നായകനാകുന്ന ‘വലിമൈ’യുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. സാധാരണ മേക്കിംഗ് വീഡിയോകളിൽ നിന്ന് വ്യത്യസ്തമായാണ് ഇതിന്റെ മേക്കിംഗ് വീഡിയോ. ഹൈവേകളിൽ അവതരിപ്പിക്കുന്ന ബൈക്ക് സ്റ്റണ്ടുകളുടെ ഭയാനകമായ ഷോട്ടുകൾ ആണ് ഈ മേക്കിംഗ് വീഡിയോയുടെ പ്രത്യേകത. പകർച്ചവ്യാധി കാരണം സിനിമയുടെ ഷൂട്ടിംഗ് സ്തംഭിച്ചത് എങ്ങനെയെന്നും പതിവ് അപ്‌ഡേറ്റുകൾ പങ്കിടാത്തതിന് സോഷ്യൽ മീഡിയയിൽ അവർക്ക് നേരിടേണ്ടി വന്ന പരിഹാസവും വീഡിയോയിൽ വ്യക്തമാക്കുന്നു. ‘വലിമൈ അപ്‌ഡേറ്റ്’ സൈബർ ഇടങ്ങളിൽ ഒരിടയ്ക്ക് വലിയ തമാശയായി മാറിയിരുന്നു.

വീലി (ബൈക്കിന്റെ മുന്നിലത്തെ ടയർ മാത്രം പൊക്കി വണ്ടി ഓടിക്കുന്നത്) ചെയ്യാൻ ശ്രമിക്കുന്നതിനിടെ അജിത്ത് താഴെ വീഴുന്നതാണ് ഇതിലെ ഹൈലൈറ്റ്. എന്നാൽ, താഴെ വീണിടത്തു നിന്നും എഴുന്നേറ്റ് അജിത്ത് വീണ്ടും വീലി ചെയ്യുന്നത് കാണാം. എച്ച് വിനോദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ഒരു മാസ് ആക്ഷൻ എന്റർടെയ്‌നറായിരിക്കും. പൊലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത്. ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് നായിക. ‘ആർഎക്‌സ് 100’ ഫെയിം തെലുങ്ക് നടൻ കാർത്തികേയ ഗുമ്മകൊണ്ടയാണ് വല്ലൻ വേഷത്തിൽ എത്തുന്നു. ബാനി, സുമിത്ര, അച്യുന്ത് കുമാർ, യോഗി ബാബു, രാജ് അയ്യപ്പ, പുഗാജ്, ദ്രുവൻ, പേളി മാണി തുടങ്ങിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ബോണി കപൂറിന്റെ ബേവ്യൂ പ്രൊജക്ട്‌സ് എൽഎൽപിയും സീ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2022 പൊങ്കലിന് ചിത്രം പ്രദർശനത്തിനെത്തും. എന്നാൽ റിലീസ് തീയതി നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago