നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തി ചേർന്ന നടൻ അജിത്തിന്റെ ചുറ്റും തടിച്ചു കൂടി ആരാധകർ. ഇവരുടെ സ്നേഹം പ്രകടനം അമിതമായത്തോടെ ക്ഷമ നശിച്ച് പ്രതികരിച്ച് അജിത്തും. അതിന് തക്കതായ കാരണമെന്തെന്നാൽ സെൽഫിയെടുക്കാനാണ് ആരാധകർ താരത്തിന് ചുറ്റും കൂടിയത്. പൊലീസുകാരുടെ നിർദേശങ്ങൾ പോലും വകവെയ്ക്കാതെ വന്നതോടെ അവസാനം അജിത് ഒരു ആരാധകന്റെ ഫോൺ തട്ടിപ്പറിച്ചു.
താരം പോളിങ്ങ് ബൂത്തിലെത്തിയത് ഭാര്യ ശാലിനിക്കൊപ്പമാണ്. ഇവരെ കണ്ടതോടെ അജിത്തിന്റെ തൊട്ടടുത്ത് നിന്ന് മാസ്ക് പോലും ധരിക്കാതെ സെൽഫി എടുക്കാനാണ് ഒരാൾ ശ്രമിച്ചത്. പ്രകോപിതനായ താരം ഇയാളുടെ ഫോൺ തട്ടിപ്പറിച്ച് വാങ്ങി. തുടർന്ന് കൂടെയുണ്ടായിരുന്ന ബോഡി ഗാർഡിനെ ഏൽപ്പിച്ചു. വോട്ട് ചെയ്ത് തിരിച്ചിറങ്ങിയ ശേഷം ഫോൺ തിരികെ നൽകി. നടന്നതിൽ മാപ്പ് പറയുകയും ചെയ്തു നടൻ.
https://twitter.com/koduvaOff/status/1379299250216050688?s=20
പക്ഷെ വാർത്തകൾ വന്നത് ആരാധകന്റെ മൊബൈൽ അജിത് എറിഞ്ഞ് ഉടച്ചെന്ന തരത്തിലായിരുന്നു. അവസാനം സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകൻ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തി. മാസ്ക് ധരിക്കാതെ ഫോട്ടോ എടുക്കാൻ ശ്രമിച്ചത് തന്റെ അറിവില്ലായ്മ ആണെന്നും മൊബൈൽ ഫോൺ തിരികെ തന്ന ശേഷം അജിത് തന്നോട് സോറി പറഞ്ഞെന്നും ആരാധകൻ പറഞ്ഞു.