ഹക്കിം ഷാജഹാൻ നായകനാകുന്ന ‘കടകൻ’ സിനിമയിലെ ‘അജ്ജപ്പാമട’ ഗാനമെത്തി

നവാഗതനായ സജിൽ മമ്പാട് നടൻ ഹക്കിം ഷാജഹാനെ നായകനാക്കി ഒരുക്കുന്ന ‘കടകൻ’ സിനിമയിലെ ‘അജ്ജപ്പാമട’ ഗാനം റിലീസ് ചെയ്തു. ഷംസുദ് എടരിക്കോടിന്റെ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്. ഹനാൻ ഷാ, ബാദുഷ ബി എം, സൽമാൻ എസ് വി, ഡാന റാസിക് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഫെബ്രുവരി 23നാണ് ചിത്രത്തിന്റെ റിലീസ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് കടകൻ വിതരണത്തിന് എത്തിക്കുക. ബോധിയും എസ് കെ മമ്പാടും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം ഫാമിലി എന്റർടൈനറാണ്. ഖലീലാണ് നിർമാതാവ്. ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്ണ, ആക്ഷൻ: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ വി, പിആർഒ: ശബരി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago