മലയാളികളുടെ ഇഷ്ട നടനാണ് അജു വർഗീസ്. അവതരിപ്പിക്കുന്ന എല്ലാ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ ഇടം നേടാറുണ്ട്. തന്നെക്കുറിച്ചുള്ള ട്രോളുകളും ഫേസ്ബുക്കിലൂടെ അജു ഷെയര്‍ ചെയ്യാറുണ്ട്. ഒപ്പം പുതിയ സിനിമകളുടെ വിവരങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അജു വര്‍ഗീസ് ഷെയര്‍ ചെയ്‍ത തന്‍റെ പുതിയ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിനെക്കുറിച്ചാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.
തൂവെള്ള നിറത്തിലുള്ള ഖദർ ഷർട്ടും വളർത്തിയ താടിയും കൂളിംഗ് ഗ്ലാസും വെച്ച അജു വർഗീസിൻ്റെ ചിത്രം അടുത്തിടെ ഇറങ്ങിയ മോഹൻലാൽ നായകനായി എത്തിയ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലെ മോഹൻലാലിൻ്റെ കഥാപാത്രവുമായി സാമ്യമുണ്ടെന്നാണ് ആരാധകരുടെ കമൻ്റുകൾ. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ പേര് സ്റ്റീഫൻ നെടുമ്പള്ളി എന്നായിരുന്നു. അജു വർഗീസിൻ്റെ ചിത്രം കണ്ട് ആരാധകർ ചോദിക്കുന്നത് ഇത് സ്റ്റീഫൻ നെടുമ്പള്ളി ലൈറ്റ് ആണോ എന്നാണ്.
അജു വർഗീസ് പങ്കുവെച്ച് പോസ്റ്റിൽ ഈ കഥാപാത്രം ഏത് ചിത്രത്തിന് വേണ്ടി ഉള്ളതാണ് എന്ന് കുറിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിലേതാണ് അജുവിന്‍റെ പുതിയ ലുക്ക്. ഒരു രാഷ്ട്രീയ പ്രവർത്തകൻ്റെ വേഷമാണ് അജുവർഗീസ് അതിൽ കൈകാര്യം ചെയ്യുന്നത്. കഥാപാത്രത്തിൻ്റെ പേര് തടത്തിൽ സേവ്യർ എന്നാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…