Categories: General

ധോണിയെ റണൗട്ട് ആകിയതിന് ദൈവം തന്ന റണൗട്ട് ആണിത്;അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ന്യൂസിലാൻഡ് അവസാന ബോളിൽ റണൗട്ട് ആയത് ധോണിയെ റണൗട്ട് ആകിയതിനുള്ള ശാപം മൂലമാണെന്ന് അജു വർഗീസിന്റെ തമാശരൂപേണയുള്ള ഫേസ്ബുക്ക് പോസ്റ്റ്.അവസാന ബോളിൽ ഗുപ്ടിൽ റണൗട് ആവുകയായിരുന്നു.ഗുപ്ടിൽ തന്നെയായിരുന്നു സെമിയിൽ കളിയുടെ ഗതി മാറ്റിയ ധോണിയുടെ റണൗട്ടിന് പിന്നിലും.സൂപ്പർ ഓവറിലേക്ക് കടന്ന മത്സരവും സമനിലയിൽ അവസാനിക്കുകയായിരുന്നു.എന്നാൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയത് ഇംഗ്ലണ്ട് ആയതിനാൽ ഇംഗ്ലണ്ട് ചാമ്പ്യൻസ് ആവുകയായിരുന്നു.


ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 8 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് എടുത്തത്.ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 50ാം ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 23.1 ഓവറില്‍ 4ന് 86 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഇതോടെ കിവീസ് വിജയം എല്ലാവരും ഉറപ്പിച്ചതാണ്. എന്നാല്‍ ക്രീസില്‍ ഒന്നിച്ച ബട്‌ലറും ബെന്‍ സ്‌റ്റോക്‌സും ചേര്‍്ന്നതോടെ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷകള്‍ മുളച്ചു.

45ാം ഓവറിലെ അഞ്ചാം പന്തില്‍ ബട്‌ലര്‍ പുറത്തായതോടെ ന്യൂസിലാന്‍ഡ് മത്സരത്തില്‍ പിടിമുറുക്കി. അടുത്ത ഓവറില്‍ വോക്‌സും 49ാം ഓവറിലെ മൂന്നാം പന്തില്‍ പ്ലങ്കറ്റും അവസാന പന്തില്‍ ആര്‍ച്ചറും പുറത്തായതോടെ ഇംഗ്ലണ്ട് 226ന് 8 വിക്കറ്റ് എന്ന നിലയിലെത്തി. അപ്പോഴും മറുവശത്ത് ബെന്‍ സ്‌റ്റോക്‌സ് നിലയുറപ്പിച്ചിരുന്നു.
അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സായിരുന്നു. എന്നാല്‍ 14 റണ്‍സ് എടുക്കാനേ ഇംഗ്ലണ്ടിന് സാധിച്ചുള്ളു. മൂന്നാം പന്തിലും അവസാന പന്തിലും വിക്കറ്റ് വീണതോടെ ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. ഇരു ടീമുകളും ഒരേ സ്‌കോര്‍ എടുത്തതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago