Aju Varghese Old Facebook post goes viral as MSD becomes Indian team Mentor
അടുത്ത മാസം നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി മഹേന്ദ്ര സിങ്ങ് ധോണിയെ നിയമിച്ച ബി.സി.സി.ഐ യുടെ തീരുമാനത്തെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ട്വന്റി 20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഒഴിയുമ്പോള്‍ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് എത്തിയേക്കും. ധോണിയെ പരിശീലകനാക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിനു മുന്നോടിയായാണ് ട്വന്റി 20 ലോകകപ്പ് ടീമിന്റെ ഉപദേശകനായി ധോണിയെ ഇപ്പോള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ടി 20 ലോകകപ്പില്‍ മികച്ച ഫലം ലഭിച്ചാല്‍ ധോണിയെ മുഖ്യ പരിശീലകന്റെ ചുമതലയേല്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ കഴിയുന്നതോടെ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും വിരമിക്കുമെന്നാണ് സൂചന.
ധോണിയുടെ സാന്നിധ്യം ടീമിന് കരുത്തേകുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും കരുതുന്നു. ടീം അംഗങ്ങളുമായി ധോണിക്കുള്ള സൗഹൃദവും അടുപ്പവും ഏറെ ഗുണം ചെയ്യും. ധോണിയെ ഉപദേശകനായി ടീമിനൊപ്പം ചേര്‍ക്കാന്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ആദ്യം തീരുമാനിച്ചത്. ഇക്കാര്യം സെലക്ഷന്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു. നായകന്‍ വിരാട് കോലിയുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നായിരുന്നു ബിസിസിഐയുടെ നിലപാട്.
അതിനിടയിൽ അജു വർഗീസ് രണ്ടു വർഷം മുൻപ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കോച്ച് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ 2023ൽ വേൾഡ് കപ്പ് നേടിയെന്ന വാർത്തയാണ് താൻ വായിക്കുവാൻ പോകുന്നത് എന്നാണ് അജു വർഗീസ് കുറിച്ചത്. #coachMSD എന്നൊരു ഹാഷ്‌ടാഗും താരം അന്ന് പങ്ക് വെച്ചിരുന്നു. പ്രവചനസിംഹമേ, നിങ്ങ ഇല്ലുമിനാണ്ടിയല്ലേ എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…