Categories: Malayalam

ലൗ ആക്ഷൻ ഡ്രാമയ്ക്കെതിരെ കരുതി കൂട്ടിയുള്ള ഡീഗ്രേഡിങ്;പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ ഇരിക്കുന്നതെയുള്ളൂ എന്ന് അജു വർഗീസ് !

നിവിൻ പോളി,നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ ഇന്നലെ തിയറ്ററുകളിൽ എത്തുകയുണ്ടായി.ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തിൽ യഥേഷ്ടം സംവിധായകൻ ഒരുക്കിയിട്ടുണ്ട്.

ചിത്രത്തെ മനപൂർവം തകർക്കുവാനായി ചിലർ ശ്രമിക്കുന്നതിന്റെ തെളിവുകൾ തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ നടൻ അജു വർഗീസ് ഇപ്പോൾ.ചിത്രത്തിന് ബുക്ക് മൈ ഷോ ആപ്പിൾ മൂന്ന് അകൗണ്ടിൽ നിന്ന് ഒരേ തരത്തിലുള്ള നെഗറ്റീവ് റീവ്യൂ പോസ്റ്റ് ചെയ്തിരിക്കുന്നതാണ് അജു വർഗീസ് ഇപ്പോൾ സ്ക്രീൻ ഷോട്ട് അടക്കം തെളിവുകളുമായി പുറത്ത് വിട്ടിരിക്കുന്നത്.ചിത്രത്തെ തകർക്കുവാൻ മനപൂർവമായി ചിലർ ശ്രമിക്കുന്നതിന്റെ തെളിവുകൾ ആണ് ഇവയെല്ലാം.എന്നാൽ കടുത്ത ഡീഗ്രെഡിങ്ങിനെ അതിജീവിച്ചുകൊണ്ട് ചിത്രം മികച്ച രീതിയിൽ പ്രദർശനം തുടരുകയാണ്.

അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :

🚨 fake/ degrade on purpose BookMyShow reviews 😀
വേറെ വേറെ ഐഡി പക്ഷെ ഓരോ വാക്കും
ഫോട്ടോസ്റ്റാറ്, ഒരമ്മ പെറ്റ മക്കൾ!!!
So my dear
Sonu, Munnu and Sunnu
കൊള്ളാം മക്കളെ കൊള്ളാം. സാരമില്ല പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ ഇരിക്കുന്നതെ ഉള്ളു.

നിവിൻ,നയൻതാര, അജു എന്നിവരെ കൂടാതെ ശ്രീനിവാസൻ,വിനീത് ശ്രീനിവാസൻ, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി,രഞ്ജി പണിക്കർ, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ,ബേസിൽ ജോസഫ്, ഗായത്രി ഷാൻ,വിസ്‌മയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.
അജു വർഗീസ്,വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് ഫൺറ്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago