ബാഹുബലിയും ദേവസേനയുമായി അജുവും അനശ്വരയും എത്തിയ ആദ്യരാത്രിയിലെ ഗാനരംഗം സോഷ്യല്‍ മീഡിയ എറ്റെടുത്തിരുന്നു. ഗാനം തരംഗമായതിനെ തുടര്‍ന്ന് നിരവധി ട്രോളുകളും പിന്നാലെ പുറത്തിറങ്ങിയിരുന്നു. അതിലൊരു ട്രോള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അജു വര്‍ഗീസ് പങ്കുവെക്കുകയും ചെയ്തു. ആദ്യമായാണ് താന്‍ അഭിനയിച്ച മുഴൂനീളന്‍ ഗാനം നിമിഷ നേരംകൊണ്ട് ഹിറ്റാവുന്നത് എന്ന ട്രോള്‍ പോസ്റ്റായിരുന്നു അജു വര്‍ഗീസ് പങ്കുവെച്ചത്. പിന്നാലെ “സിനിമ കണ്ടവര്‍ അങ്ങനെ തന്നെയാണ് പറയുന്നത് നിമിഷ നേരംകൊണ്ട് കീശയിലെ കാശ് പൊയെന്ന്” ഒരാള്‍ കമന്റ് ചെയ്തിരുന്നു. റിലീസ് തീയതി പോലും നിശ്ചയിച്ചിട്ടില്ലാത്ത ചിത്രത്തെ കുറിച്ചുള്ള കമന്റിന് മറുപടിയുമായി അജു വർഗീസുമെത്തി. അപ്പോ താങ്കള്‍ ഈ സിനിമ കണ്ടു കഴിഞ്ഞു. വൗ എന്നായിരുന്നു അജു വര്‍ഗീസിന്റെ കമന്റ് ചെയ്തത്. അജു വര്‍ഗീസിന്റെ കമന്റിന് പിന്നാലെ നടനെ പിന്തുണച്ചുകൊണ്ട് നിരവധി പേര്‍ എത്തിയിരുന്നു.
വെളളിമൂങ്ങയുടെ വിജയത്തിന് ശേഷം ബിജു മേനോനും ജിബു ജേക്കബും വീണ്ടുമൊന്നിച്ച സിനിമ കൂടിയാണ് ആദ്യരാത്രി. കല്യാണ ബ്രോക്കറായി ബിജു മേനോന്‍ എത്തുന്ന ചിത്രത്തില്‍ വിജയരാഘവന്‍, മനോജ് ഗിന്നസ്, സര്‍ജാനോ ഖാലിദ്, ബിജു സോപാനം, ജാതവേദ്, അല്‍ത്താഫ് മനാഫ്, അശ്വിന്‍, ചെമ്പില്‍ അശോകന്‍, ശ്രീലക്ഷ്മി, പൗളി വില്‍സണ്‍, സ്നേഹ ബാബു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഷാരിസ്, ജെബിന്‍ തുടങ്ങിയവരാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം തുടങ്ങിയവ എഴുതിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…