ശ്യാം ധർ സംവിധാനം ചെയ്ത് പ്രിഥ്വിരാജ് സുകുമാരൻ പ്രധാനവേഷത്തിലെത്തിയ സെവൻത് ഡേ എന്ന ചിത്രത്തിന്റെ രചന നിർവഹിച്ചു കൊണ്ട് മലയാള സിനിമ ഇൻഡസ്ട്രിയിലേക്ക് കടന്നുവന്ന വ്യക്തിയാണ് അഖിൽ പോൾ. അദ്ദേഹവും അനസ് ഖാനും ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചിത്രമായ ഫോറൻസിക്കിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്യുകയുണ്ടായി. ഏറെ പ്രേക്ഷകശ്രദ്ധ ആണ് ട്രെയിലർ നേടിയെടുത്തത്. ചിത്രം അടുത്ത മാസം റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ കണ്ടതിനുശേഷം പൃഥ്വിരാജ് സുകുമാരൻ പറഞ്ഞ വാക്കുകൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് അഖിൽ പോൾ. ഒരു മില്യണ് വ്യൂസ് തന്റെ ചിത്രത്തിന്റെ ട്രയ്ലർ നേടിയാലും ലഭിക്കാത്ത സന്തോഷവും വിലയുമാണ് പൃഥ്വിരാജിന്റെ ഈ വാക്കുകൾ തന്നത് എന്നാണ് അഖിൽ പോൾ പറയുന്നത്.
ട്രയ്ലർ കണ്ട പൃഥ്വിരാജ് അഖിലിന് വാട്സ്ആപ് സന്ദേശമയച്ചത് ചിത്രം വളരെ നന്നായി ഒരുക്കിയിട്ടുണ്ട് എന്നും അഖിലിനെ ഓർത്തു അഭിമാനിക്കുന്നു എന്നും ആയിരുന്നു. സാമുവൽ ജോൺ എന്ന ഫോറൻസിക് ഉദ്യോഗസ്ഥനായി ടോവിനോ തോമസ് നായകവേഷം ചെയ്യുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത് മംത മോഹൻദാസ് ആണ്. രഞ്ജി പണിക്കർ, സൈജു കുറുപ്പ്, റീബ മോണിക്ക ജോണ്, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. അഖിൽ ജോർജ് ക്യാമറയും ജേക്സ് ബിജോയി സംഗീതവും ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ജൂവിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നാവിസ് സേവ്യർ, സിജു മാത്യു എന്നിവർ ചേർന്ന് ആണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…