Alexander Prashanth to Debut in Bollywood as a Hero with Arjun Kapoor
അവതാരകനായി ആസ്വാദനരംഗത്ത് നിലയുറപ്പിച്ച അലക്‌സാണ്ടർ പ്രശാന്ത് ഇപ്പോൾ മലയാളസിനിമയിലെ ഒരു മികവുറ്റ അഭിനേതാവാണ്. മമ്മൂട്ടിചിത്രമായ ‘മധുരരാജ’യിൽ എം എൽ എ ക്‌ളീറ്റസ് എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു കൈയടി നേടിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. കൂടാതെ സണ്ണി ലിയോണിനൊപ്പം ഡാൻസും..! 2002ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തി തുടർന്ന് അച്ഛനുറങ്ങാത്ത വീട്, കോളേജ് കുമാരൻ, മുല്ല, ബെസ്റ്റ് ആക്ടർ, ഓർഡിനറി, പ്രൈസ് ദി ലോർഡ്, അവതാരം, ആക്ഷൻ ഹീറോ ബിജു, ഒരു മുറൈ വന്ത് പാർത്തയാ, ദി ഗ്രേറ്റ്ഫാദർ, പുത്തൻപണം, രാമലീല, ഷെർലോക് ടോംസ്, ഇര, ജോണി ജോണി എസ് അപ്പ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ചിത്രത്തിലൂടെ അദ്ദേഹം ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. അർജുൻ കപൂറിനൊപ്പം അഞ്ച് നായകന്മാരിൽ ഒരാളായിട്ടാണ് അരങ്ങേറ്റം എന്നതും ഏറെ ശ്രദ്ധേയമാണ്. രാജേഷ് ശര്‍മ്മ, ഗൗരവ് മിശ്ര, ആസിഫ് ഖാൻ, പ്രവീൺ സിങ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. രാജ് കുമാര്‍ ഗുപ്തയും മിറ ഖാനും ചേര്‍ന്ന് ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസിന്‍റെ ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മെയ് 24നാണ് ചിത്രത്തിന്‍റെ റിലീസ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…