‘ഇത് ജനങ്ങളുടെ സിനിമ, അവരാണ് ഈ സിനിമയുടെ പരസ്യക്കാർ’; പുഴ മുതൽ പുഴ വരെ സിനിമയെക്കുറിച്ച് അലി അക്ബർ

പ്രഖ്യാപനസമയം മുതൽ ശ്രദ്ധ നേടിയ ചിത്രമാണ് രാമസിംഹൻ (അലി അക്ബ‍ർ) സംവിധാനം ചെയ്ത പുഴ മുതൽ പുഴ വരെ എന്ന സിനിമ. മാർച്ച് മൂന്നിന് പുഴ മുതൽ പുഴ വരെ തിയറ്ററുകളിലേക്ക് എത്തുകയാണ്. സെൻസറിങ്ങുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്കിടയിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രവുമായി ബന്ധപ്പെട്ട് എത്തിയ എല്ലാ അപ്ഡേറ്റുകളും ശ്രദ്ധ നേടിയിരുന്നു.

ചിത്രം റിലീസിന് ഒരുങ്ങവേ ചിത്രത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ട് അലി അക്ബർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇത് ജനങ്ങളുടെ സിനിമയാണെന്നും അതുകൊണ്ടു തന്നെ അവർ ഈ ചിത്രത്തിന്റെ പരസ്യക്കാരായി മാറുമെന്നുമാണ് അലി അക്ബർ പറയുന്നത്. പുഴ മുതൽ പുഴ വരെ സിനിമയ്ക്ക് പരസ്യങ്ങൾ ഉണ്ടാകില്ല. ജനങ്ങളാണ് ഈ സിനിമ നിർമിച്ചത്. അതുകൊണ്ടു തന്നെ ജനങ്ങൾ ഈ സിനിമയുടെ പരസ്യക്കാരായി മാറും. ഒരു പത്രപ്പരസ്യവും ചാനൽ പരസ്യവും ചിത്രത്തിന് ഉണ്ടാകില്ലെന്നും അലി അക്ബർ വ്യക്തമാക്കി.

ഇങ്ങനെ ഒരു സിനിമ ഉണ്ടായിട്ടില്ല. ജനം നിർമിച്ച് ജനം വിതരണം ചെയ്ത് ജനം കാണുന്ന സിനിമ. ഇത് ഒരു പൊളിച്ചെഴുത്ത് ആണെന്നും അലി അക്ബർ കുറിച്ചു. നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തത്. നേരത്തെ മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാവും പുഴ മുതല്‍ പുഴവരെയെന്ന് രാമസിംഹൻ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതൽ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. ‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് നിർമ്മാണം. തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago