Ali Akbar's Patton Tank for Puzha Muthal Puzha Vare gets trolled
മലബാര്‍ കലാപത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമ കിഡ്‌നി വിറ്റിട്ടായാലും പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ അലി അക്ബര്‍ വെളിപ്പെടുത്തിയിരുന്നു. സംവിധായകന്‍ ബിജെപി സംസ്ഥാന സമിതി അംഗത്വം രാജി വച്ചതിന് പിന്നാലെ നടത്തിയ ഫെയ്‌സ്ബുക്ക് ലൈവിലാണ് അലി അക്ബര്‍ സിനിമയെ കുറിച്ച് പറഞ്ഞത്.
“പുഴ മുതല്‍ പുഴ വരെയുടെ പ്രവര്‍ത്തനവുമായി ഞാന്‍ മുന്നോട്ട് പൊയി കൊണ്ടിരിക്കുകയാണ്. മമധര്‍മ്മ അതിന്റെ അവസാനത്തെ ലാപ്പിലാണ്. കിഡ്‌നി കൊടുത്തിട്ടാണെങ്കിലും പുഴ മുതല്‍ പുഴ വരെ തീര്‍ക്കും. അതില്‍ യാതൊരു സംശയവും വേണ്ട. അത് നിന്നു പോകുമെന്ന ആഗ്രഹം ആര്‍ക്കും വേണ്ട. ഒരു കാര്യം പറഞ്ഞാല്‍ ജയിക്കാന്‍ വേണ്ടിത്തന്നെ മുന്നില്‍ നില്‍ക്കും”
ഒരു കോടി രൂപയിലേറെ ക്രൗഡ് ഫണ്ടിങ്ങിലൂടെ ചിത്രത്തിനായി നേരത്തെ നേടിയെടുത്തിട്ടുണ്ട്. ഇനിയും പണം വേണമെന്നാണ് സംവിധായകൻ പറയുന്നത്. സിനിമക്കായി അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍മ്മാണ കമ്പനിയുടെ പേരാണ് മമധര്‍മ്മ. സിനിമയുടെ ഗാനം റെക്കോർഡ് ചെയ്യുന്ന കാര്യം അലി അക്ബർ നേരത്തെ ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നു. ഹരി വേണുഗോപാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയംകുന്നന്‍ എന്ന നായക കഥാപാത്രമായി വേഷമിടുന്നത്. ജോയ് മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വയനാട് ആണ് പ്രധാന ലൊക്കേഷന്‍.
ഇപ്പോഴിതാ ചിത്രത്തിന്റെ ചില സ്റ്റിൽസ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ. “ദൈവത്തിന്റെ കയ്യൊപ്പ് കിട്ടിയ മുഹൂർത്തങ്ങൾ… പുഴമുതൽ പുഴവരെ കേവലം മൂന്നോ നാലോ ദിവസം കൊണ്ട്…ഒരു സീൻ പ്ലാൻ ചെയ്തു,വയനാട്ടിലെ നായ്ക്കട്ടിയിലെ ഒരു ഗ്രാമവും അച്ചുവേട്ടനും കുടുംബാംഗങ്ങളും മമധർമ്മയ്‌ക്കൊപ്പം ചേർന്നപ്പോൾ, പ്രകൃതിയും ഒപ്പം നിന്നും….നന്ദി ഏവർക്കും 🙏🏾🙏🏾🙏🏾” എന്ന കുറിപ്പോട് കൂടി പങ്ക് വെച്ചിരിക്കുന്ന ഫോട്ടോസിൽ പീരങ്കി കണ്ടതോടെയാണ് ട്രോളന്മാർ അത് ഏറ്റെടുത്തിരിക്കുന്നത്. ഇത് ഉന്തുവണ്ടിയോ അതോ കോൺക്രീറ്റ് മിക്സ് ചെയ്യുന്ന മെഷീനോ എന്നാണ് ചോദ്യം..!
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…