80 കളിലെയും 90 കളിലെയും സംവിധായകർക്കൊപ്പം നവാഗത സംവിധായകരും യുവതാരങ്ങളും കയ്യടി നേടുകയാണ് ഇപ്പോൾ. നവാഗത സംവിധായകനായ വിശാഖ് നന്ദു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അലി’. ‘നോട്ട് യെറ്റ് വര്‍ക്കിങ്, ആം സ്റ്റില്‍ സ്റ്റഡിങ്’ എന്ന ടാഗ് ലൈനോടുകൂടി ‘അലി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളായ സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗോകുല്‍ സുരേഷ്, ലക്ഷ്മി മേനോന്‍, ശബരീഷ് വര്‍മ്മ, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ എന്നിവര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചു.
സല്‍ജിത് നിർമ്മാണ നിർവ്വഹണം നടത്തുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വിശാഖ് നന്ദുവും സിജു സണ്ണിയും ചേര്‍ന്നാണ്. ഒരു എഞ്ചിനിയറിങ് കോളേജ് പശ്ചാത്തിലമാക്കി ഒരുങ്ങുന്ന കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ ചിത്രം പുതുമുഖ താരങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഒരുങ്ങുന്നത്. അടുത്തമാസം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…