Alina Padikkal Reveals her love for Rohith
അവതാരകയും നടിയുമായി മലയാളികൾക്ക് മുന്നിൽ തിളങ്ങിയ താരമാണ് എലീന പടിക്കൽ. താരം ഇപ്പോൾ വിവാഹിതയാകുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. കോഴിക്കോട് സ്വദേശി രോഹിത് പി.നായർ ആണ് വരൻ. ദീർഘ കാലമായി ഇരുവരും തമ്മിൽ പ്രണയത്തിൽ ആണ്. രോഹിത് എഞ്ചിനീയറിംഗ് കഴിഞ്ഞു സ്വന്തമായി ബിസിനെസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. എലീനയുടെ വാക്കുകളിലൂടെ…
വിവാഹം ഉടനെയില്ല കേട്ടോ.. ഇതിപ്പോൾ വിവാഹനിശ്ചയമാണ്. ജനുവരി 20ന് തിരുവനന്തപുരത്ത് വെച്ചാണ് എൻഗേജ്മെൻറ് ചടങ്ങ്. ഒരു ആറേഴുമാസക്കാലം കഴിഞ്ഞേ വിവാഹമുണ്ടാകൂ. 2014ലാണ് 2014ലാണ് ഒരു സുഹൃത്ത് വഴി രോഹിത്തിനെ പരിചയപ്പെടുന്നത്. അന്ന് ഞാൻ ആങ്കറിങ് ഒക്കെ ചെയ്യുന്നുണ്ട്. ക്രൈസ്റ്റിൽ പഠിച്ചു കൊണ്ടിരിക്കുകയാണ്. സിനിമക്കഥയൊക്കെ പോലെ ആദ്യം നേരിൽ കണ്ടപ്പോൾ തന്നെ രോഹിത് പ്രൊപ്പോസ് ചെയ്തു. ഞാനന്ന് ഒരു ടോം ബോയ് മെന്റാലിറ്റിയിൽ നടക്കുകയായിരുന്നു. എനിക്കിതൊന്നും ശരിയാകില്ല എന്നു പറഞ്ഞ് ഞാൻ നോ പറഞ്ഞു. പക്ഷേ രോഹിത് വിട്ടില്ല. എല്ലാ ആഴ്ചയിലും ചെന്നൈയിൽ നിന്നും ബൈക്ക് എടുത്ത് എന്നെ കാണാൻ വരും. വീണ്ടും പറയും. ഞാൻ പഴയ പല്ലവി തന്നെ. അങ്ങനെ കുറച്ചു കഴിഞ്ഞാണ് എന്നാൽ ശരി നമുക്കൊരു ഡീലിലെത്താം. പഠിച്ച് ജോലിയൊക്കെ കിട്ടിയിട്ട് വീട്ടുകാരോട് സംസാരിക്കാം. അന്നും ഇതേ ഇഷ്ടം ഉണ്ടെങ്കിൽ വീട്ടുകാർ സമ്മതിച്ചാൽ മുന്നോട്ട് പോവാം എന്നു പറഞ്ഞു. അങ്ങനെ ഒക്കെയാണ് ഞങ്ങൾ പ്രണയിച്ചു തുടങ്ങിയത്.
ഞങ്ങളുടേത് പൈങ്കിളി പ്രണയമൊന്നുമല്ല. സമ്മതിപ്പിക്കാനായി വീട്ടിൽ പട്ടിണി കിടക്കുക, നിരാഹാരമിരിക്കുക തുടങ്ങിയ പരിപാടികൾ ഒന്നും ചെയ്‌തില്ല. നിങ്ങൾ സമ്മതിച്ചാൽ മാത്രമേ കല്യാണം കഴിക്കൂ, ഒളിച്ചോടുക ഒന്നുമില്ലെന്ന് പാരന്റ്സിനോട് ആദ്യമേ പറഞ്ഞു. അവർ സമ്മതം തരുന്നത് വരെ കാത്തിരിക്കുവാൻ തയ്യാറായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…