നടിയും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയായ രോഹിത് പി.നായരാണ് വരന്‍. എന്‍ജീയറാണ് രോഹിത്. തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലില്‍വെച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.എലീന ധരിച്ച വസ്ത്രത്തിനും ഉണ്ട് ഒരുപാട് പ്രത്യേകത, ആന്റിക് ഗോൾഡ് കളർ ലെഹങ്ക ഡ്രസിൽ ആണ് എലീന ചടങ്ങിന് എത്തിയത്.
അറുപത് തൊഴിലാളികൾ 500 മണിക്കൂറിൽ തുന്നിയെടുത്തതാകും എലീനയുടെ വസ്ത്രം. നെറ്റ് ലെഹങ്കയിൽ സർവോസ്ക്കി സ്റ്റോണുകൾ പതിപ്പിച്ചിട്ടുണ്ടാകും എന്നതാണ് പ്രത്യേകത. പതിനായരകണക്കിനു രൂപ വിലമതിക്കുന്ന സർവോസ്ക്കി സ്റ്റോണുകൾ, സർവോസ്ക്കി ബീഡ്‌സും തന്നെയാണ് ഈ ഡ്രെസ്സിന്റെ പ്രധാന ആകർഷണവും. സമീറ ഷൈജു തനൂസ് കൊല്ലം ആണ് എലീനയുടെ സ്പെഷ്യൽ ഡേയെ കളര്ഫുള്ളാക്കി മാറ്റിയത്.
ആറ് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. വത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാര്‍ തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് എലീന ഒരു ടെലിവിഷന്‍ പരിപാടിക്കിടെ പറഞ്ഞത്. വിവാഹത്തിന് വീട്ടുകാരുടെ സമ്മതത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ഇരുവരും. രണ്ടു കുടുംബങ്ങളുടെയും ആശിര്‍വാദത്തോടെ ഓഗസ്റ്റില്‍ ഇവര്‍ വിവാഹിതരാകും
15 വയസ്സില്‍ തുടങ്ങിയ പ്രണയമാണ്, 24 വയസ്സിൽ പൂവണിയാൻ പോകുന്നത്. ബിഗ് ബോസില്‍ വെച്ചാണ് ഞാന്‍ പ്രണയത്തെക്കുറിച്ച് ആദ്യമായി പറഞ്ഞത്. വീട്ടുകാര്‍ സമ്മതിച്ചാല്‍ മാത്രമേ ഞങ്ങള്‍ മുന്നോട്ട് പോവുള്ളൂവെന്നും അന്ന് പറഞ്ഞിരുന്നു. രോഹിത് പി നായരെന്നാണ് ആളുടെ പേര്, ഹിന്ദുവാണ്, ഇന്റര്‍കാസ്റ്റ് മാര്യേജാണ്. എന്റെ പ്രായമാണ് പുള്ളിക്കും. എഞ്ചിനീയറാണെങ്കിലും ഇപ്പോള്‍ ബിസിനസില്‍ സജീവമാണ്. കോഴിക്കോടാണ് അദ്ദേഹത്തിന്റെ വീടെന്നുമായിരുന്നു എലീന തന്റെ വിവാഹത്തിനെക്കുറിച്ച് പറഞ്ഞത്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…