മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് എലീന പടിക്കല്‍. ഓഗസ്റ്റ് 30നാണ് രോഹിത്തിന്റേയും എലീനയുടേയും വിവാഹം. ഓഗസ്റ്റ് ആകുമ്പോഴേക്കും കോവിഡ് പ്രതിസന്ധി മാറും എന്ന പ്രതീക്ഷയിലാണു വിവാഹം തീരുമാനിച്ചത്. പക്ഷേ അതുണ്ടായില്ല. എങ്കിലും നിശ്ചയിച്ച ദിവസം തന്നെ വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയതാരം. കോഴിക്കോട് വച്ചാണു വിവാഹം. 26-ാം തീയതിയോടു കൂടി ഞാനും കുടുംബാംഗങ്ങളും എന്റെ സുഹൃത്തുക്കളും കോഴിക്കോട്ടേക്ക് പോകും. അവിടെ സ്ഥലം ബുക്ക് ചെയ്തിട്ടുണ്ട്. ഹിന്ദു-ക്രിസ്ത്യന്‍ ആചാരങ്ങള്‍ ഉള്‍പ്പെടുത്തി, വളരെ ലളിതമായിട്ടായിരിക്കും വിവാഹം.
കല്യാണത്തിന് ഇനി മുപ്പതു ദിവസമേ ഉള്ളൂ’ എന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് ഇനി കുറച്ചു ദിവസങ്ങളേ ഉള്ളൂ എന്ന ചിന്ത എനിക്കു വന്നത്. അപ്പോള്‍ ചിരി വന്നു. കുറച്ചു കൂടി ദിവസങ്ങള്‍ കഴിയുമ്പോള്‍ ശരിക്കും എക്‌സൈറ്റഡ് ആകുമായിരിക്കും. അമ്മ ഇടയ്ക്ക് ഇരുന്ന് കരയുന്നതു കാണാം. ‘എന്നെ പിരിഞ്ഞു നില്‍ക്കണമല്ലോ, കല്യാണം കഴിഞ്ഞാല്‍ ഞാനിനി വീട്ടിലേക്ക് വരുമോ’ എന്നല്ലാമാണ് അമ്മയുടെ ചിന്ത. പക്ഷേ സത്യം എന്തെന്നു വച്ചാല്‍, വിവാഹം കഴിഞ്ഞ് ഏറെ വൈകാതെ ഷൂട്ടുകള്‍ തുടങ്ങും. അതിനു വീട്ടില്‍ നിന്നു പോകുന്നതാണ് എളുപ്പം. അതുകൊണ്ട് ഏറെ വൈകാതെ വീട്ടിലേക്ക് തിരിച്ചെത്തും- എലീന പറയുന്നു.
ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് എലീനയും രോഹിത്തും വിവാഹിതരാവാന്‍ ഒരുങ്ങുന്നത്. ബിഗ് ബോസ് സുഹൃത്തുക്കളോടാണ് എലീന ഇക്കാര്യം അന്നു പറഞ്ഞത്. എന്നാല്‍ വീട്ടുകാരുടെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ തങ്ങള്‍ വിവാഹത്തിലേക്ക് കടക്കൂ എന്നും എലീന പറഞ്ഞിരുന്നു. ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച എലീനയുടെ വീട്ടുകാര്‍ പിന്നീട് വിവാഹത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷാവസാനം ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍സ് സീസണ്‍ 2 വേദിയില്‍ വച്ച് എലീന തങ്ങളുടെ വിവാഹം തീരുമാനിച്ചതായും അറിയിച്ചിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു എലീന. ബിഗ് ബോസിന് പിന്നാലെ ടെലിവിഷന്‍ ഷോകളിലൂടെ അവതാരകയായും അതിഥിയായും പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്നുണ്ട് എലീന പടിക്കല്‍
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…