Categories: MalayalamNews

“മേക്കപ്പ് ഇട്ടാലും മേക്കപ്പുള്ളതായി തോന്നരുതെന്നാണ് എലീന ആവശ്യപ്പെട്ടത്” മേക്കപ്പ് ആർട്ടിസ്റ്റ് അലീന ജോസഫ്

അവതാരകയായും അഭിനേത്രിയായും ബിഗ് ബോസ് മത്സരാർത്ഥിയായും പ്രേക്ഷകർക്ക് സുപരിചിതയായ എലീന പടിക്കലിന്റെ എൻഗേജ്മെൻറ് കഴിഞ്ഞ ദിവസമാണ് നടന്നത്. കോഴിക്കോട് സ്വദേശി രോഹിത് പി.നായർ ആണ് വരൻ. ദീർഘ കാലമായി ഇരുവരും തമ്മിൽ പ്രണയത്തിൽ ആണ്. രോഹിത് എഞ്ചിനീയറിംഗ് കഴിഞ്ഞു സ്വന്തമായി ബിസിനെസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ബിഗ്‌ബോസിലൂടെയാണ് എലീന കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേർന്ന ലളിതമായ ചടങ്ങിലാണ് നിശ്ചയം നടന്നത്. ആന്റിക് ഗോൾഡ് കളർ ലെഹങ്ക ഡ്രസിൽ ആണ് എലീന ചടങ്ങിന് എത്തിയത്. അറുപത് തൊഴിലാളികൾ 500 മണിക്കൂറിൽ തുന്നിയെടുത്തതാണ് ആ വസ്ത്രം. ഇപ്പോഴിതാ എലീനയുടെ മേക്കപ്പ് നിർവഹിച്ച സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അലീന ജോസഫ് മനസ്സ് തുറക്കുകയാണ്.

എലീന എന്നെ എൻഗേജ്മെന്റിന് ക്ഷണിച്ചിരുന്നു. അപ്പോൾ ഞാനാണ് മേക്കപ്പ് ചെയ്യുന്നത് എന്ന് അവളെ അറിയിച്ചു. എന്നോട് ഒരു കാര്യമേ എലീന ആവശ്യപ്പെട്ടുള്ളൂ. സിംപിളും എലഗന്റും ആയിരിക്കണം മേക്കപ്പ്. മേക്കപ്പ് ഇട്ടാലും മേക്കപ്പിട്ട ഫീൽ തോന്നരുത്. ട്രയൽ ചെയ്തപ്പോൾ അവൾ ഹാപ്പി ആയിരുന്നു. എനിക്ക് മൂന്ന് ദിവസത്തെ പരിപാടികൾക്ക് എലീനയെ മേക്കപ്പ് ചെയ്യുവാൻ സാധിച്ചു. ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാൻ ഏറെ സന്തോഷവതിയാണിപ്പോൾ. ഹെയർ സ്റ്റൈൽ ചെയ്‌തത്‌ റോഷ്‌നി എന്നൊരു ചേച്ചിയാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago