Categories: MalayalamNews

ജാമിസൺ കിന്നാരം ചൊല്ലിയ ആ വൈറൽ ഗേൾ ചില്ലറക്കാരിയല്ല..! ആരാണ് നവ്‌നിത ഗൗതം?

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം പാദത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ [ആർ സി ബി] കഴിഞ്ഞ ദിവസം കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. അതിന്റെ കാരണങ്ങളെ കുറിച്ച് ചർച്ചകൾ തീ പിടിച്ച് നടക്കുന്നതിനിടയിൽ ഒരു ഫോട്ടോ വൈറലായിരുന്നു. ആർ സി ബിയുടെ പേസ് ബൗളറായ കൈൽ ജാമിസൺ ഡഗ്ഔട്ടിൽ ഒരു പെൺകുട്ടിയുമായി കിന്നാരം ചൊല്ലുന്ന ഫോട്ടോയാണ് വൈറലായത്.

ബാറ്റ് ചെയ്യുവാൻ ഇറങ്ങുന്നതിന് വേണ്ടി പാഡ് കെട്ടി തയ്യാറായിരുന്ന ജാമിസണ് നേരെ ക്യാമറ ചെന്നപ്പോൾ ടീമിന്റെ മസ്സാജ് തെറാപ്പിസ്റ്റായ നവ്‌നീത ഗൗതത്തെ നോക്കി പുഞ്ചിരിച്ചുക്കൊണ്ടിരിക്കുന്ന താരത്തെയാണ് കണ്ടത്. ഞൊടിയിടയിലാണ് ആ രംഗം വൈറലായത്. ആ ഫോട്ടോ കണ്ടവർക്കെല്ലാം ആ പെൺകുട്ടി ആരാണെന്ന് അറിയുവാനായിരുന്നു ആരാധകർക്ക് ആവേശം.

ഇരുപത്തൊൻപത് വയസുകാരിയായ നവ്‌നീത ജന്മം കൊണ്ട് കാനഡ സ്വദേശിയാണ്. വൻകോവറിലാണ് നവ്‌നീത ജനിച്ചത്. 2019ൽ ആർ സി ബിയുടെ സ്‌പോർട്സ് മസ്സാജ് തെറാപ്പിസ്റ്റായി അവർ ജോയിൻ ചെയ്യുമ്പോൾ എട്ട് ഐ പി എൽ ടീമുകളിൽ സപ്പോർട്ടിങ്ങ് സ്റ്റാഫിൽ ഇടം നേടുന്ന ആദ്യ വനിതയായി തീരുക എന്ന സവിശേഷനേട്ടം നവ്‌നീത കരസ്ഥമാക്കിയിരുന്നു. ആർ സി ബിയിൽ ചേരുന്നതിന് മുൻപ് ഗ്ലോബൽ ടി20 കാനഡയിൽ ടോറോന്റോ നാഷണൽസ് ടീമിന്റെ മസ്സാജ് തെറാപ്പിസ്റ്റായി നവ്‌നീത പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യ കപ്പിൽ ഭാരതീയ വനിതകളുടെ ബാസ്‌ക്കറ്റ് ബോൾ ടീമിന് വേണ്ടിയും അവർ പ്രവർത്തിച്ചിട്ടുണ്ട്. ആർ സി ബിയിൽ അത്രയധികം പുരുഷന്മാർക്കൊപ്പം ജോലി ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ എപ്പോഴും ഇരുപത് സഹോദരന്മാർ ചുറ്റുമുള്ളത് പോലെയാണ് തോന്നുന്നതെന്നാണ് നവ്‌നീത പറഞ്ഞത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago