Categories: MalayalamNews

ആരാണീ ലിജോ ജോസ് പെല്ലിശ്ശേരി? ഷാനുന്റെ ഡേറ്റ് ചോദിച്ച് വന്നിട്ടുണ്ട്..! പാച്ചിക്കയുടെ ചോദ്യം പങ്ക് വെച്ച് ആലപ്പി അഷ്‌റഫ്

മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ച് സംവിധായകൻ ആലപ്പി അഷറഫ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. കരിയറിന്റെ തുടക്കസമയത്തെ ലിജോ ജോസ് പെല്ലിശേരിയെ കുറിച്ചാണ് കുറിപ്പ്.

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് തികച്ചും അർഹതയ്ക്കുള്ള അംഗീകാരമാണ് സ്റ്റേറ്റ് അവാർഡ്. ഞാൻ സെൻസർ ബോർഡ് മെംബറായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ ‘നായകൻ’ എന്ന ആദ്യ ചിത്രം സെൻസർ ചെയ്തതിലൊരാളായിരുന്നു ഞാൻ. ഇരുത്തംവന്ന ഒരു സംവിധായകൻ്റെ മികവ് ആ ചിത്രത്തിൽ കൂടി എനിക്ക് കാണാൻ കഴിഞ്ഞു.. എന്നാൽ പടം ബോക്സോഫീസിൽ പരാജയമായിരുന്നു.

ഇനിയൊരു ഫ്ലാഷ് ബാക്ക്.. നിർമ്മാതാവ് ഹസീബിൻ്റെ വീടിൻ്റെ പാലുകാച്ച് ..എർണാകുളത്ത്നിന്നു ഞാനും എത്തി. ആലപ്പുഴയിലെ സിനിമാക്കാർ എല്ലാവരുമുണ്ടയിരുന്നു. ഞാനും പ്രോഡക്ഷൻ കൺട്രോളർ കബീറുമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ എൻ്റെ പിന്നിൽ വന്ന് തട്ടി സംവിധായകൻ ഫാസിൽ പറഞ്ഞു .
” നീ തിരിച്ചു പോകുന്നവഴി വീട്ടിലൊന്നു കയറണേ” .
” ശരി ഞാൻ വരാം “
തിരികെ പോകും വഴി ഞാൻ പാച്ചിക്കായുടെ വീട്ടിൽ കയറി.
ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു..
“എടാ നിന്നെ വരാൻ പറഞ്ഞതേ.. എനിക്ക് ഇപ്പോഴത്തെ പുതിയ സംവിധായകരെക്കുറിച്ചൊന്നും കൂടുതൽ അറിയില്ല.”
ഒന്ന്നിർത്തി …എന്നിട്ട്
“ആരാണി ലിജോ ജോസ്പല്ലിശ്ശേരി …?
ഷാനു (ഫഹദ് ) ൻ്റെ ഡേറ്റ് ചോദിച്ച് വന്നിട്ടുണ്ടു്.. “.
ഞാൻ പറഞ്ഞു.
“നല്ലൊരു ഭാവിയുള്ള ടെക്നീഷ്യനാണ് ..”
” നിനക്കെങ്ങിനെ അറിയാം…?”
ആദ്യ ചിത്രം സെൻസർ ചെയ്ത വിവരവും , അതിൽ സംവിധായകൻ്റെ കഴിവുകളും ഞാൻ വിവരിച്ചു..
“എന്നിട്ടാണോ പടം എട്ടു നിലയിൽ
പൊട്ടിയത് “
അതെക്കുറിച്ചല്ലല്ലോ ഞാൻ പറഞ്ഞത് സംവിധായകൻ കഴിവുള്ളവനാണന്ന് ഉറപ്പാ.
അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല. പിന്നീട് അറിയുന്നു ഫഹദ് ലിജോയുടെ ആമേൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന്. ചിത്രം ബംബർ ഹിറ്റ്.. ഞാനാ ചിത്രം രണ്ടു പ്രാവിശ്യം തിയേറ്ററിൽ പോയി കണ്ടു… ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഉയരങ്ങളിലേക്കുള്ള കുതിപ്പ് ദൂരെ നിന്നു കാണുമ്പോൾ… മനസ്സ് കൊണ്ടു് അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും നേരുകയാണ് ഞാൻ. ലിജോയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടങ്കിലും അദ്ദേഹത്തെ ഇതുവരെ നേരിട്ട് ഞാൻ കണ്ടിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago