ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പയുടെ ഫാൻമെയ്ഡ് ട്രയിലർ റിലീസ് ചെയ്തു. കാത്തിരിപ്പിന്റെ ആവേശം വാനോളം ഉയർത്തുന്ന വിധത്തിലാണ് ട്രയിലർ. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ട്രയിലർ ആണ് പുറത്തു വിട്ടിരിക്കുന്നത്. അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരെ ട്രയിലറിൽ കാണാം. ഫഹദ് ഫാസിൽ ഒരു പൊലീസ് ഓഫിസറായാണ് ചിത്രത്തിൽ എത്തുന്നത്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഒരു ഐപിഎസ് ഓഫീസര്‍ ആയാണ് ചിത്രത്തിൽ ഫഹദ്.
സുകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം ഈ മാസം 17ന് തിയറ്ററുകളിൽ എത്തും. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായിക. . മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ട്രയിലറിന് മുന്നോടിയായി കഴിഞ്ഞദിവസം ട്രയിലർ ടീസർ പുറത്തുവിട്ടിരുന്നു. വെറും 26 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന ട്രെയിലർ ടീസര്‍ ആരാധകരെ വൻ ആവേശത്തിലാക്കിയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിംഗ് – കാര്‍ത്തിക ശ്രീനിവാസ്. സംഗീതം – ദേവി ശ്രീ പ്രസാദ്. കളറിസ്റ്റ് – എം രാജു റെഡ്ഡി. തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും സിനിമയെത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…