Categories: NewsTelugu

തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ച് അല്ലു അർജുൻ; പ്രിയ താരത്തിന്റെ എളിമക്ക് കൈയ്യടിച്ച് ആരാധകർ; വീഡിയോ

അല്ലു അർജുൻ ആരാധകർക്ക് പ്രിയതാരത്തിന്റെ പേരിൽ അഭിമാനിക്കുവാനും ആഘോഷിക്കുവാനും ഒരു സംഭവം കൂടി..! വഴിയരികിലെ തട്ടുകടയിൽ നിന്നും ബ്രേക്ക് ഫാസ്‌റ്റ് കഴിച്ചിറങ്ങുന്ന താരത്തിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ പുഷ്‌പയുടെ ചിത്രീകരണത്തിന് പോകുന്ന വഴി ആന്ധ്രാപ്രദേശിലെ ഗോകാവാരത്തിൽ വെച്ചാണ് അല്ലു അർജുനും സുഹൃത്തുക്കളും ഭക്ഷണം കഴിക്കുവാൻ ഇറങ്ങിയത്. പ്രിയതരത്തിന്റെ എളിമ കണ്ട് കൈയ്യടിച്ചിരിക്കുകയാണ് ആരാധകരിപ്പോൾ. ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ അതിന്റെ പണം വാങ്ങുവാൻ വിസമ്മതിക്കുന്ന കടക്കാരനെയും വീഡിയോയിൽ കാണുവാൻ സാധിക്കുന്നുണ്ട്.

സംവിധായകൻ സുകുമാറുമായി വീണ്ടും ഒന്നിക്കുന്ന പുഷ്‌പ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അല്ലു അർജുൻ ഇപ്പോൾ. സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദുമായും അല്ലു അർജുൻ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഷ്‌പ. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾക്ക് വേണ്ടിയാണ് ഈ മൂന്ന് പേരും ഇതിന് മുൻപ് ഒന്നിച്ചത്. ആര്യയാണ് അല്ലു അർജുന്റെ കരിയർ തന്നെ മാറ്റിമറിച്ചത്. കേരളത്തിലും അല്ലു അർജുന് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്ത ചിത്രം കൂടിയാണ് ആര്യ.

രണ്ടു ഭാഗങ്ങളായാണ് പുഷ്‌പ പ്രേക്ഷകരിലേക്ക് എത്തുന്നത്. പുഷ്‌പ ദി റൈസ് എന്ന് പേരിട്ടിരിക്കുന്ന ആദ്യഭാഗം ഡിസംബറിൽ റിലീസ് ചെയ്യും. ഫഹദ് ഫാസിൽ ചിത്രത്തിൽ വില്ലനായി എത്തുന്നുവെന്നത് തന്നെ മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ ആവേശം പകരുന്ന ഒന്നാണ്. തെലുങ്കിലെ ഫഹദിന്റെ അരങ്ങേറ്റം കൂടിയാണിത്. രശ്‌മിക മന്ദന നായികയാകുന്ന ചിത്രത്തിൽ ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago