മലയാളസിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് മോഹൻലാലും ഷാജി കൈലാസും. നിരവധി സിനിമകളാണ് ഈ ഹിറ്റു കൂട്ടുകെട്ട് നമുക്ക് സമ്മാനിച്ചിരിക്കുന്നത്. ആറാം തമ്പുരാൻ, നരസിംഹം എന്നീ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചത് ഈ പ്രിയ കൂട്ടുകെട്ടാണ്. 12 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ – ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമായിരുന്നു എലോൺ. എന്നാൽ, ചിത്രം റിലീസ് ആയതിനു പിന്നാലെ നിരവധി വിമർശനങ്ങളാണ് ചിത്രത്തിന് എതിരെ ഉയർന്നത്.
എലോൺ സിനിമയ്ക്ക് എതിരെയും മോഹൻലാലിന് എതിരെയും ഉയർന്ന വിമർനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാജി കൈലാസ്. അടുത്ത കാലത്തായി മോഹൻലാൽ ടാർഗറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് ഷാജി കൈലാസ്. അദ്ദേഹത്തെ സ്നേഹിക്കുന്നവർ പതറിപ്പോകുകയാണെന്നും എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഈയടുത്തായി മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നതായി കാണുന്നുണ്ട്. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ പതറിപ്പോവുകയാണ്. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. അവരുടെ തൊഴിലാണിതെന്ന് തോന്നുന്നത്. അവര്‍ സന്തോഷിക്കുന്നു. ബാക്കിയുള്ളവരാണ് വിഷമിക്കുന്നത്’ – ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സംവിധായകന്റെ പ്രതികരണം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…