പട്ടണപ്രവേശം എന്ന ചിത്രത്തിലെ പല ഡയലോഗുകളും മലയാളികൾക്ക് കാണാപ്പാഠമാണ്. അത്തരത്തിൽ ഉള്ള ഒന്നാണ് ‘ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ’ എന്ന വേലക്കാരിയുടെ ചോദ്യം ‘നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്കറിയാം’ എന്ന ഉത്തരവും. ആ ഡയലോഗും ആ വേലക്കാരിയുടെ മുഖവും ഒരിക്കലും മലയാളികൾ മറക്കില്ല. പക്ഷേ ഇന്നും ആ നടി ,ആളൂർ എൽസി, സിനിമയിൽ അവസരങ്ങൾ ചോദിച്ചു നടക്കുകയാണ്. അങ്ങനെയാണ് നീരജ് മാധവ് നായകനാകുന്ന ‘ക’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലും എത്തിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.
ഇപ്പോൾ ഷൂട്ട് നടന്നു കൊണ്ട് ഇരിക്കുന്ന ‘ക ‘ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ഉച്ചയ്ക്ക് ഫുഡ് കഴിച്ചിട്ടു പുറത്തേക്കു ഇറങ്ങിയപ്പോൾ ആണ് കോസ്‌റ്റും അസ്സോസിയേറ്റ് സതീശേട്ടൻ ഒരു ചേച്ചിയെ പരിചയപ്പെടുത്തി തന്നിട്ട് പറഞ്ഞു, അവസരം ചോദിച്ചു ലൊക്കേഷനിൽ വന്നതാണ്. എന്ത് വേഷം ആണേലും ചെയ്‌തോളും നീ ഒന്ന് സംസാരിക്കു എന്ന്..ഞാൻ സംസാരിച്ചപ്പോൾ ചേച്ചി പറഞ്ഞു, മോനെ, ഞാൻ പഴയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.. ഇപ്പോൾ അവസരങ്ങൾ ഒന്നുമില്ല. ആരും വിളിക്കാറും ഇല്ല.. ഏതു സിനിമയിൽ ആണ് അഭിനയിച്ചത് എന്നു ചോദിച്ചപ്പോൾ ശെരിക്കും ഞെട്ടി പോയി, നമ്മൾ ട്രോൾ കളിലും മീമുകളായും ഒരുപാടു ഷെയർ ചെയിത പട്ടണപ്രവേശത്തിലെ ശ്രീനിവാസൻ ന്റെ പെയർ ആയ “ചേട്ടൻ ആരേലും ലവ് ചെയിതിട്ടുണ്ടോന്ന്” ചോദിച്ച നമ്മുടെ സ്വന്തം വേലക്കാരി ചേച്ചി… ആളൂർ എൽസി എന്നു ആണ് ചേച്ചിടെ പേര്…
ചെറിയ വേഷത്തിൽ ഒരുപാടു അഭിനയിച്ചിട്ടുണ്ട് ചേച്ചി, പുറപ്പാടിലെ ജഗതി ചേട്ടന്റെ വൈഫ്, ഞാൻ ഗന്ധർവ്വൻ, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങി കുറെ പടങ്ങൾ… ഈ പോസ്റ്റ് കാണുന്ന എല്ലാവരും ഷെയർ ചെയ്‌തു ഒരു അവസരം കൊടുത്താൽ വലിയ ഉപകാരം ആകും.
പൊന്മുട്ടയിടുന്ന താറാവിലെ ദേവയാനി ചേച്ചി, അക്ഷരത്തെറ്റിലെ വീട്ടു വേലക്കാരിയായും പൂരത്തിലെ സരള തുടങ്ങി ചെറുതും വലുതുമായ കഥാപാത്രങ്ങളെ മലയാളത്തിൽ എൽസി അവതരിപ്പിച്ചു. ഞാൻ ഗന്ധർവൻ, പുറപ്പാട്, നീലഗിരി, ഇത്രയും കാലം, ജാതകം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, അർഹത, ഒരു പ്രത്രേക അറിയിപ്പ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…