2015 ൽ നിവിൻ പോളി നായകനായി മൂന്നു നായികമാർ അണിനിരന്ന ചിത്രമായിരുന്നു പ്രേമം. 2015 ൽ പ്രേക്ഷകർ ഏറ്റെടുത്ത ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു അത്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച ചിത്രം എന്ന റെക്കോർഡും പ്രേമം നേടിയെടുത്തിരുന്നു. പിന്നീട് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തു. എന്നാൽ ഈ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുവാനുള്ള ഓഫർ തനിക്ക് വന്നിരുന്നുവെന്നും എന്നാൽ താൻ അത് വേണ്ടെന്നു വച്ചതാണെന്നും അൽഫോൺസ് പുത്രൻ ഇപ്പോൾ പറയുകയാണ്. ഇതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറാണ് ഈ ആവശ്യവുമായി തന്നെ സമീപിച്ചതെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. വരുൺ ധവാനെ നായകനാക്കി പ്രേമത്തിന്റെ ഹിന്ദി റീമേക്ക് താൻ തന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു കരൺ ജോഹറിന്റെ ആവശ്യമെന്നും എന്നാൽ അതിനു സാധിക്കില്ല എന്ന് പറഞ്ഞു അൽഫോൺസ് പുത്രൻ ഒഴിഞ്ഞു മാറിയിരുന്നു.
ഇപ്പോൾ ലാലേട്ടന് വേണ്ടി ഒരു സിനിമ മനസ്സിൽ ഉണ്ടെന്ന് തുറന്ന് പറയുകയാണ് അൽഫോൻസ് പുത്രൻ. ഇതിന്റെ തിരകഥ ഒരു വശത്ത് കൂടി എഴുതുന്നുണ്ട്. കാർത്തിക് സുബരാജ് പേട്ടയിൽ ഒരുക്കിയത് ഒരു ഫാൻ ബോയ് ചിത്രമാണെങ്കിൽ ഞാൻ ലാലേട്ടനെ വെച്ച് ചെയ്യാൻ പോകുന്നത് ഒരു അന്യായ ഫാൻ ബോയ് ചിത്രമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. മനീഷ് നാരായണൻ ഒരുക്കിയ അഭിമുഖത്തിൽ ആണ് അൽഫോൻസ് പുത്രൻ മനസ്സ് തുറന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…