പ്രണവ് മോഹന്‍ലാലിന് ജന്മദിനാശംസകളുമായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. പ്രണവിനെ ആദ്യം കണ്ടപ്പോഴുണ്ടായ അനുഭവമാണ് പ്രണവിന്റെ ജന്മദിനത്തില്‍ അല്‍ഫോന്‍സ് ഓര്‍ത്തെടുത്തത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ വലിയൊരു പാഠം പ്രണവ് പഠിപ്പിച്ചെന്നും അല്‍ഫോന്‍സ് പുത്രന്‍ തുറന്നു പറഞ്ഞു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലെ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്ററിനൊപ്പമാണ് അല്‍ഫോന്‍സ് കുറിച്ചത്.
അല്‍ഫോന്‍സിന്റെ വാക്കുകള്‍: ജന്മദിനാശംസകള്‍ പ്രണവ് മോഹന്‍ലാല്‍ ഈ വര്‍ഷവും വരും വര്‍ഷങ്ങളും മനോഹരവും സമൃദ്ധവുമാകട്ടെ!
എന്റെ ഓഫിസില്‍ ഒരു ഗിറ്റാറുണ്ടായിരുന്നു. അതിന്റെ ഒരു കമ്പി പൊട്ടിയതുകൊണ്ട് ഞാനും സഹപ്രവര്‍ത്തകരും ആ ഗിറ്റാറിനെ മാറ്റി വച്ചിരിക്കുകയായിരുന്നു. ഒരിക്കല്‍ ഒരു സിനിമയുടെ കാര്യം ചര്‍ച്ച ചെയ്യുന്നതിനായി പ്രണവിനെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. സിജു വില്‍സണോ കൃഷ്ണ ശങ്കറോ ആണ് പ്രണവിനെ വിളിച്ചത്. അദ്ദേഹം ഓഫിസില്‍ വന്നു. ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ സംസാരിച്ചിരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ അദ്ദേഹം ആ കമ്പി പൊട്ടിയ ഗിറ്റാറെടുത്ത് വായിക്കാന്‍ തുടങ്ങി. അതിഗംഭീരമായിരുന്നു ആ സംഗീതം.
ഒരു പാഠം അന്ന് എന്നെ അദ്ദേഹം പഠിപ്പിച്ചു. ഒരു കമ്പിയില്ലാത്ത ഗിറ്റാറിനു പോലും സംഗീതം സൃഷ്ടിക്കാന്‍ കഴിയും. ഉപകരണമല്ല, അതു വായിക്കുന്നവനാണ് സംഗീതം സൃഷ്ടിക്കുന്നത്. നന്ദി മോഹന്‍ലാല്‍ സര്‍, സുചിത്ര മാഡം… പ്രണവിനെപ്പോലെ മനോഹരമായ മനുഷ്യജീവനെ ഞങ്ങള്‍ക്കു നല്‍കിയതിന്!
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…