നേരവും പ്രേമവും മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ അൽഫോൻസ് പുത്രേൻ നിർമാതാവാകുന്ന ചിത്രമാണ് തൊബാമ. സിജു വിൽസൺ, കൃഷ്ണശങ്കർ, ഷറഫുദ്ധീൻ എന്നിവർ ഒരുമിക്കുന്ന ചിത്രം നാളെ മുതൽ തീയറ്ററുകളിൽ എത്തുകയാണ്. നവാഗതനായ മൊഹ്‌സിൻ കാസിമാണ് സംവിധാനം. ചിത്രത്തിന് വേണ്ടി കൃഷ്ണശങ്കർ തടി കൂട്ടിയിരുന്നു. സൗഹൃദത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും പ്രണയത്തിന്റെയും എല്ലാം നിരവധി മനോഹരകാഴ്ചകൾ ഉള്ളിലൊളിപ്പിച്ചാണ് തൊബാമ എത്തുന്നത്. ചിത്രത്തെ കുറിച്ച് നിർമാതാവ് അൽഫോൻസ് പുത്രേൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചതിങ്ങനെ,
“നാളെ avengers എന്ന സിനിമയും ഇറങ്ങുന്നുണ്ട് . അതിൽ അഭിനയിക്കുന്ന Robert Downey Jr വാങ്ങുന്ന പ്രതിഫലത്തിന്റെ 7il ഒന്ന് മാത്രമാണ് ഞങ്ങളുടെ സിനിമയുടെ total budget . തൊബാമയിൽ സൂപ്പർ heroes ഇല്ല … പക്ഷെ സാധാരണ ഹീറോസ് ഉണ്ട് … നല്ല ചങ്കോറപ്പൊള്ള നടന്മാരുണ്ട്.
കഥാപാത്രങ്ങൾക്കു വേണ്ടി നല്ലോണം പണിയെടുത്ത ഒരുപാട് ആൾക്കാര് ഈ സിനിമയിൽ ഉണ്ട്.
പിന്നെ പുതുമ… അത് പ്രതീക്ഷിക്കരുത് 🙂 🙂 🙂 :)”
പുതുമ ഒന്നും ഇല്ലായെന്ന് അവകാശപ്പെട്ട് തീയറ്ററുകളിലെത്തിയ നേരവും പ്രേമവും മലയാളികളെ കീഴടക്കിയ ലെവൽ വെച്ച് നോക്കുമ്പോൾ തൊബാമയും മോശമാക്കില്ല എന്നുറപ്പ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…