Categories: MalayalamNews

ലാലേട്ടനും മമ്മൂക്കയും പൃഥ്വിയും ഒക്കെ 100 കോടി ബഡ്‌ജറ്റിൽ നല്ലൊരു സിനിമ ചെയ്താൽ സ്പീൽബർഗ് പോലും അവരെ കാസ്റ്റ് ചെയ്യും..! ഒമർ ലുലുവിന് മറുപടിയുമായി അൽഫോൺസ് പുത്രേൻ

സംവിധായകൻ ഒമർ ലുലു സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു സംശയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചക്ക് വഴി തെളിയിച്ചിരിക്കുകയാണ്. ‘രജനി,ചിരഞ്ജീവി,അല്ലൂ അർജ്ജുൻ,വിജയ് ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും KGFലൂടെ യാഷും നേടിയ സ്റ്റാർഡം പോലെയോ മലയാളത്തില്ലേ ഏതെങ്കിലും ഒരു നടന് ഉണ്ടോ. ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്റ്റാർ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയിൽ വരാത്തത്?’ എന്നാണ് ഒമർ ലുലു ചോദിച്ചിരിക്കുന്നത്.

നിരവധി പേർ ഇതിന് മറുപടികൾ നൽകിയിട്ടുണ്ട്. അതിൽ തന്നെ നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അൽഫോൺസ് പുത്രേൻ നൽകിയ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്. ‘ആക്ടിങ്ങ്, ഡാൻസിങ്ങ്, ഫൈറ്റ്, ഡയലോഗ്, സ്റ്റൈൽ, ആറ്റിറ്റ്യൂഡ്, ഇത് റൊമ്പ മുഖ്യം ബിഗിലേ.. ഈ പറഞ്ഞ ലിസ്റ്റിൽ ആമിർ ഖാൻ, ഷാരൂഖ് ഖാൻ, കമൽ ഹാസൻ എന്താണ് ഇല്ലാത്തത് ഒമറേ? മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എല്ലാവർക്കും ഇത് ഈസിയായി പറ്റുമെന്ന് തോന്നുന്നു. പാൻ ഇന്ത്യ സ്‌ക്രിപ്റ്റിൽ അവർ അഭിനയിച്ചാൽ നടക്കാവുന്നതേ ഉള്ളൂവെന്ന് തോന്നുന്നു. ഇപ്പോൾ ഓൺലൈനിൽ എല്ലാവരും സിനിമ കണ്ടു തുടങ്ങിയല്ലോ. ഒരു നൂറ് കോടി ബഡ്‌ജറ്റിൽ നിർമിച്ച നല്ല സ്‌ക്രിപ്റ്റും എക്സിക്യൂഷനും ഉള്ള ഫിലിം വന്നാൽ സ്റ്റീവൻ സ്പീൽബർഗ് സാർ പോലും അടുത്ത പടം തൊട്ടു ഇവരെ കാസ്റ്റ് ചെയ്യും. അതും വൈകാതെ നടക്കാൻ സാധ്യതയുണ്ട്.’

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago