ത്രില്ലർ സിനിമാപ്രേമികൾക്ക് ആവേശമായി വീണ്ടും ഒരു സൈക്കോ ത്രില്ലർ എത്തുന്നു. അനാർക്കലി മരിക്കാർ നായികയായി എത്തുന്ന ചിത്രം ‘അമല’യുടെ ട്രയിലർ കഴിഞ്ഞിവസം റിലീസ് ചെയ്തു. അനാർക്കലിക്ക് ഒപ്പം അപ്പാനി ശരത്ത്, ശ്രീകാന്ത് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതനായ നിഷാദ് ഇബ്രാഹിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മസ്കോട്ട് പ്രൊക്ഷൻസിന്റെയും ടോമ്മൻ എന്റർടയിന്റ്മെൻസിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം ആണ് നിർമിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരു സസ്പെൻസ് സൈക്കോ ത്രില്ലർ ആയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമല ആയി അനാർക്കലി മരിക്കാർ എത്തുന്നു. ശരത് അപ്പാനി ബേസിൽ എന്ന കഥാപാത്രമായി എത്തുമ്പോൾ, അലി അക്ബർ എന്ന അന്വേഷണ ഉദ്യോഗസ്ഥനായാണ് ശ്രീകാന്ത് എത്തുന്നത്.
രജീഷാ വിജയൻ, സജിത മഠത്തിൽ, ചേലാമറ്റം ഖാദർ, ഷുഹൈബ് എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആൻമരിയ ബിട്ടോ ഡേവിഡ്സ് എന്നീ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അഭിലാഷ് ശങ്കർ ആണ് ചിത്രത്തിന്റെ ക്യാമറ. ഗോപി സുന്ദർ സംഗീതവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവഹിക്കുന്നു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…